മതേതര സഹകരണത്തിന് സ്ഥിരം സംവിധാനം ശക്തിപ്പെടണം: അബ്ബാസലി തങ്ങള്‍
താമരശ്ശേരി: ഫാസിസം കഴിക്കുന്ന ഭക്ഷണത്തില്‍ മാത്രമല്ല മരണശയ്യയില്‍ പോലും അജണ്ട പൂര്‍ത്തിയാക്കുമ്പോള്‍ അതിനെതിരേ പ്രതിഷേധിക്കുന്നതിന് രൂപപ്പെടുന്ന മതേതര ഐക്യം ശ്ലാഘനീയമാണെന്നും ഈ സഹകരണത്തിന് രാജ്യത്ത് സ്ഥിരം സംവിധാനം ശക്തിപ്പെടുത്തണമെന്നും അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൂടത്തായില്‍ എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന് ശേഷം ലഭ്യമായ സീറ്റുകള്‍ കണക്കില്‍പ്പെടുത്തി ഫാസിസ്റ്റ് വിരുദ്ധ ഭരണമുന്നണി രൂപീകരിക്കുന്ന വിശാലബോധം തെരഞ്ഞെടുപ്പിന് മുമ്പേ പ്രകടമായിരുന്നുവെങ്കില്‍ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും മതേതര വിരുദ്ധ ഭരണം രൂപപ്പെടുമായിരുന്നില്ലെന്ന ബോധത്തില്‍ സഹകരണം കാര്യക്ഷമമാക്കണം. മതേതര ഐക്യം മതത്തിന്റെ സംരക്ഷണത്തിന്റെ പ്രധാന ഭാഗമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ബുറൈദ് എസ്.കെ.ഐ.സി നല്‍കിയ 'ഖാഫില ഭവനം' വീടിന്റ താക്കോല്‍ദാനവും റെയ്ഞ്ച് കലാമേളയില്‍ രണ്ടാം സ്ഥാനം നേടിയ ദാറുല്‍ ഉലും മദ്‌റസക്കും മൂന്നാം സ്ഥാനം നേടിയ നൂറുല്‍ ഇസ്‌ലാം മദ്‌റസക്കുമുള്ള ഉപഹാരവും ശിഹാബ് തങ്ങള്‍ ക്വാളിറ്റി അവാര്‍ഡ് നേടിയവരില്‍പ്പെട്ട ഫൈസല്‍ ഫൈസിക്കുള്ള ഉപഹാരവും അബ്ബാസലി ശിഹാബ് തങ്ങള്‍ നല്‍കി .എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
അബ്ദുല്ല ഫൈസി നടമ്മല്‍ പോയില്‍, പി.പി സെയ്ത് ഹാജി, കെ.എന്‍.എസ് മൗലവി, എഞ്ചി. ഇസ്മാഈല്‍ ഹാജി ബുറൈദ, എ .കെ .കാതിരി ഹാജി, ടി.കെ മാമു ഹാജി, വി.കെ ഇമ്പിച്ചി മോയി, മുഹമ്മദ് ഫൈസി കാളികാവ്, അബ്ദുല്‍ ജലീല്‍ ഫൈസി, പി.ടി ഷൗക്കത്തലി മുസ്‌ലിയാര്‍, എ.കെ അബാസ് ഹാജി, ബാബു കുടുക്കില്‍, പി.പികുഞ്ഞമ്മദ്, പി.ടി ആലിക്കുട്ടി ഹാജി, റഫീഖ് കൂടത്തായി, കെ.പി നാസര്‍, എം.ടി കുത്തോലന്‍ മുസ്‌ലിയാര്‍, വി.കെ ബാവഹാജി സംസാരിച്ചു. എ.കെ ജലീല്‍ സ്വാഗതവും കെ.കെ റിയാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."