എസ്.വൈ.എസ് ആമില സമര്‍പ്പണ സംഗമം ഇന്ന്
ഫൈസാബാദ്: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആമിലകളുടെ സംസ്ഥാനതല സമര്‍പ്പണ സംഗമം ഇന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന ക്യാംപില്‍ ആത്മീയപൊതുപ്രവര്ത്തന രംഗത്ത് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ മുവ്വായിരത്തോളം ആമിലകള് പങ്കെടുക്കും.
പ്രാരംഭ സമീക്ഷ, നേതൃദര്‍ശനം, ആത്മീയ ജാഗരണം, കോഡ് ഓഫ് കോണ്ടാക്ട്, ഡെസിക്കേഷന്‍ കോണ്‍ക്ലേവ് എന്നീ അഞ്ചുസെഷനുകളിലായാണ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ശ്രദ്ധ, പൂമുഖം, നേതൃദര്‍ശനം എന്നിവ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹംസ റഹ്മാനി കൊണ്ടിപറമ്പ് അവതരിപ്പിക്കും.
ആത്മീയ ജാഗരണത്തില്‍ 'നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍' സലാം ഫൈസി ഒളവട്ടൂരും 'ഇത്തിബാഅ് ഇഷ്ടമാണ്' ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറിയും അവതരിപ്പിക്കും. 'നിസ്കാരത്തിലെ തിരുചര്യ' ആസിഫ് ദാരിമി പുളിക്കലും 'ഫിത്വ്റത്തുല് അമ്പിയാഅ്' ഹസന് സഖാഫി പൂക്കോട്ടൂരും അവതരിപ്പിക്കും. തുടര്‍ന്ന് 'സമര്‍പ്പണത്തിനു മുന്പ'് സെഷനു മെട്രോ മുഹമ്മദ് ഹാജി, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര നേതൃത്വം നല്‍കും.
ഉച്ചക്ക് ശേഷം 'പൊതുപ്രവര്‍ത്തനം പ്രവാചക മാര്‍ഗം' ഇബ്റാഹിം ഫൈസി പേരാലും 'കോഡ് ഓഫ് കോണ്ടാക്ട'് നാസര്‍ ഫൈസി കൂടത്തായിയും 'ആമിലയുടെ മേഖല' സലീം എടക്കരയും അവതരിപ്പിക്കും.
4.30ന് ആരംഭിക്കുന്ന ഡെസിക്കേഷന്‍ കോണ്‍ക്ലേവ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആമില സമര്‍പ്പണം നടത്തും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും. എസ്.വൈ.എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ സന്ദേശം നല്‍കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രസംഗിക്കും.
ആമില ജില്ലാ റഈസുമാര്‍ നഅ്തെ ശരീഫിനു നേതൃത്വം നല്‍കും. എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സ്ഥാന വസ്ത്രവും സര്‍ട്ടിഫിക്കറ്റും ക്യാംപില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."