ഉമര്‍ അബ്ദുല്ലയ്ക്ക് ബി.ജെ.പിയുടെ വക ഷേവിങ് സെറ്റ്; സോഷ്യല്‍മീഡിയയില്‍ വിവാദം
ന്യൂഡല്‍ഹി: ജമ്മു കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്നു കരുതല്‍ തടങ്കലില്‍ കഴിയുന്ന കശ്മിര് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയ്ക്കു ഷേവിങ്് സെറ്റ് അയച്ചുകൊടുത്ത് ബി.ജെ.പി. താടി നീട്ടിവളര്‍ത്തിയ ഉമര്‍ അബ്ദുല്ലയുടെ ഫോട്ടോ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പിയുടെ പരിഹാസം.
ഈ ചിത്രം ട്വീറ്റ് ചെയ്ത ബി.ജെ.പി തമിഴ്നാട് ഘടകം, അഞ്ചു ഷേവിങ് സെറ്റുകള്‍ അയച്ചതിന്റെ സ്ക്രീന്‍ ഷോട്ടും ട്വീറ്റ് ചെയ്തു. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിനെതിരേ നിരവധി കമന്റുകളാണ് ട്വിറ്ററില്‍ വന്നത്. തടങ്കലില്‍നിന്നു മോചിതനാകുന്നതുവരെ താടി വടിക്കില്ലെന്ന് ഉമര്‍ അബ്ദുല്ല ശപഥം ചെയ്തിരുന്നതായി അദ്ദേഹത്തെ സന്ദര്‍ശിച്ച കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ചിത്രം കണ്ടിട്ട് തിരിച്ചറിയാനായില്ലെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."