വാഴാലിപ്പാടം ഉരുക്ക് തടയണ യു.ആര് പ്രദീപ് എം.എല്‍.എ സന്ദര്‍ശിച്ചു
ചെറുതുരുത്തി: സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം നടന്ന സംസ്ഥാനത്തെ പ്രഥമ ഉരുക്ക് തടയണ പദ്ധതി പ്രദേശത്ത് ചേലക്കര എം.എല്‍.എ യു.ആര് പ്രദീപ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ വേണു ഗോപാലമേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തി.
തടയണക്കെട്ടിന് താഴെയുള്ള സുരക്ഷാ കമ്പികള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തത്. തടയണയുടെ ഉയര ക്രമീകരണത്തിന് മുകളിലൂടെ വെള്ളം ഒഴുകുമ്പോള്‍ താഴെയ്ക്ക് കുത്തനെ പതിക്കുന്നത് മൂലം താഴെ സ്ഥാപിച്ചിട്ടുള്ള കല്ല് പാളികള്‍ ഇളകാതിരിക്കുന്നതിനും ഇതുമൂലം തടയണ്ക്ക് ബലക്ഷയം ഉണ്ടാകാത്തിരിക്കുന്നതിനും വേണ്ടിയാണ് യൂറോപ്പില്‍ നിന്ന് ഇറക്കു മതി ചെയ്ത വില കൂടിയ പ്രത്യേക തരം കമ്പികള്‍ സ്ഥാപിച്ചിരുന്നത് മഴ ശക്തമായതോടെ തടയണ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്.
ഇതോടെ ഏറ്റു മീന്‍ പിടുത്തക്കാരും രാത്രിയും പകലും തടയണ പരിസരത്ത് വിലസുകയാണ്. തടയണക്കെട്ടിന് മുകളിലൂടെ ചാടുന്ന മീനുകള്‍ കമ്പികള്‍ ക്കുള്ളില് കുടുങ്ങുകയാണ് ഈ മീനുകളെ സ്വന്ത മാക്കുന്നതിന് വേണ്ടിയാണ് കമ്പികള്‍ അറുത്ത് മാറ്റുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് പാഞ്ഞാള്‍ പഞ്ചായത്ത് മുന്‍ മെമ്പര്‍ മുസ്തഫ തൃശൂര്‍,പാലക്കാട് എസ്.പി മാര്‍ക്കും,ചെറുതുരുത്തി പൊലിസിലും പരാതി നല്‍കിയിരുന്നു. സാമൂഹ്യ ദ്രോഹികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യു.ആര് പ്രദീപ് സുപ്രഭാതത്തോട് പറഞ്ഞു.
തടയണയുടെ സുരക്ഷയ്ക്കും, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ പഞ്ചായത്തില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ വേണുഗോപാലമേനോനും അറിയിച്ചു. പാഞ്ഞാള്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ വാസുദേവന്‍, മെമ്പര്‍ ടി.ആര് മാധവന്, മുന്‍ മെമ്പര്‍ പി.എം മുസ്തഫ എന്നിവരും എം.എല്‍.എ യോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."