HOME
DETAILS
MAL
തളിപ്പറമ്പില്‍ ഗാന്ധി പ്രതിമക്കുനേരെ ആക്രമണം
backup
January 30 2020 | 09:01 AM
തളിപ്പറമ്പ്: ഗാന്ധിപ്രതിമയ്ക്ക് നേരെ അക്രമം. പ്രതിമയില്‍ ചാര്‍ത്തിയിരുന്ന രണ്ട് മാലകളും പൊട്ടിച്ചെടുത്ത് ഉപേക്ഷിച്ച നിലയിലാണ്.
രാവിലെ ഗാന്ധിജി രക്തസാക്ഷിത്വ അനുസ്മരണ പരിപാടികള്‍ക്കായി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും എത്തിയപ്പോഴാണ് രണ്ട് മാലകളും പൊട്ടിച്ചെടുത്ത് പ്രതിമയുടെ ചുവട്ടില്‍ ഉപേക്ഷിച്ചതായി കണ്ടത്.
തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഗാന്ധി പ്രതിമയില്‍ പുതിയ മാല ചാര്‍ത്തിയാണ് ഇന്ന് രാവിലെ അനുസ്മരണ പരിപാടികള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."