ടി.കെ വിജയനെ സുഹൃദ്‌സംഘം ആദരിച്ചു
കൊടുങ്ങല്ലൂര്‍: പൊതുപ്രവര്‍ത്തകന്‍ ടി.കെ വിജയനെ സുഹൃദ്‌സംഘം ആദരിച്ചു. കൊടുങ്ങല്ലൂര്‍ പണിക്കേഴ്‌സ് ഹാളില്‍ രാവിലെ നടന്ന സോഷ്യലിസവും മാനവികതയും എന്ന സെമിനാര്‍ അഡ്വ. തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.
കെ.ആര്‍ ജൈത്രന്‍ അധ്യക്ഷനായി. ബാലചന്ദ്രന്‍ വടക്കേടത്ത്, ടി.എന്‍ ജോയ്, ടി. നരേന്ദ്രന്‍, തകിടി കൃഷ്ണന്‍നായര്‍, പി.എന്‍ പ്രൊവിന്റ്, രാജേഷ് നാരായണന്‍, എന്‍.ബി അജിതന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന കാവ്യ-സംഗീതസദസില്‍ ഇരുപതോളം കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന സുഹൃദ്‌സംഗമം സാമൂഹ്യ പ്രവര്‍ത്തക ദയാഭായി ഉദ്ഘാടനം ചെയ്തു. കെ.എം. ബേബി അധ്യക്ഷനായി. സത്‌നാംസിങ്ങിന്റെ സഹോദരന്‍ കരണ്‍ദീപ് സിങ്, പി.വി. അഹമ്മദ്കുട്ടി, കെ. അജിത തുടങ്ങിയവരും പ്രസംഗിച്ചു.
വൈകീട്ട് നടന്ന ആദര സമ്മേളനം ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഡോ. പി.എ. മുഹമ്മദ് സഈദ് അധ്യക്ഷനായി.
ദയാഭായ് ഉപഹാരസമര്‍പ്പണം നടത്തി. എം.എല്‍.എ.മാരായ കെ.യു. അരുണന്‍, വി.ആര്‍. സുനില്‍കുമാര്‍, ഇ.ടി. ടൈസണ്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.എ. നൗഷാദ്, അമ്പാടി വേണു, ടി.എം. നാസര്‍, കെ.ജി. ശിവാനന്ദന്‍, എന്‍. മാധവന്‍കുട്ടി, അഡ്വ. കെ.എന്‍. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."