HOME
DETAILS

അപകടവളവുകളും ഉണക്കമരങ്ങളും മലമ്പുഴയിലേക്കുള്ള യാത്ര ദുഷ്‌കരമാവുന്നു

  
backup
February 26 2017 | 00:02 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%b5%e0%b4%b3%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%89%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99

 

മലമ്പുഴ: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മലമ്പുഴയിലേക്കുള്ള യാത്ര അപകടകരമാവുന്നു. ഒലവക്കോട് സായ് ജംഗ്ഷന്‍ മുതല്‍ മലമ്പുഴവരെയുള്ള റോഡില്‍ മിക്കയിടത്തും അപകടവളവുകളും റോഡരികിലെ ഉണക്കമരങ്ങളുമാണ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നത്.
അകത്തേത്തറ, മന്തക്കര, ആലിന്‍ചുവട് എന്നിവിടങ്ങളിലെ കൊടും വളവുകളാണ് മിക്ക വാഹനങ്ങളെയും അപകടത്തിലാക്കുന്നത്. മലമ്പുഴ ഉദ്യാനത്തിന്റെ അടുത്ത സ്റ്റോപ്പായ ആലിന്‍ചുവട് വളവിനു സമീപം ഉദ്യാനം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കാണുന്നതിനായി അപകടമേഖല എന്ന ബോര്‍ഡുണ്ടെങ്കിലും പാലക്കാടുനിന്നു വരുന്ന വാഹനങ്ങള്‍ക്കായി സൂചന ബോര്‍ഡുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷം മന്തക്കാടിനു സമീപം മന്തക്കര വളവില്‍ ഓട്ടോയില്‍ സ്വകാര്യ ബസ്സിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചിരുന്നു. മലമ്പുഴയ്ക്ക് സമീപം ഫാന്റസി പാര്‍ക്കിനു സമീപത്തുള്ള ഉണക്കമരങ്ങളും വാഹനങ്ങള്‍ക്കു ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. മലമ്പുഴ - കഞ്ചിക്കോട് റോഡില്‍ റോക്ക് ഗാര്‍ഡനു സമീപം കൂറ്റന്‍ മരങ്ങളും ഉണങ്ങിയ കൊമ്പുകളും റോഡിലേക്കായി വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാവുകയാണ്. മാസങ്ങള്‍ക്കു മുമ്പ് ഉദ്യാനത്തിനു സമീപത്തെ കാര്‍പാര്‍ക്കിംഗ് ഏരിയയിലെ മരത്തിന്റെ ഉണങ്ങിയ കൊമ്പുകള്‍ വീണ് വാഹനങ്ങള്‍ക്കു കേടു പറ്റിയിരുന്നു. എന്നാല്‍ റോഡരികിലെ മരങ്ങളിലെ ഉണങ്ങിയ കൊമ്പുകള്‍ മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ദിനംപ്രതി അയല്‍ ജില്ലകളില്‍നിന്നും അയല്‍സംസ്ഥാനത്തു നിന്നുപോലും ആയിരക്കണക്കിന് വാഹനങ്ങളാണ് വിനോദസഞ്ചാരികളുള്‍പ്പെടെ മലമ്പുഴ ഉദ്യാനത്തിലേക്ക് വരുന്നത്. എന്നാല്‍ കൊടും വളവുകള്‍ക്കു സമീപം സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ടൂറിസം വകുപ്പോ പൊതുമരാമത്ത് വകുപ്പോ തയ്യാറായിട്ടില്ല. ഒലവക്കോട് സായ് ജംഗ്ഷന്‍ മുതല്‍ അകത്തേത്തറവരെയുള്ള ഭാഗം പഞ്ചായത്തും മുനിസിപ്പാലിറ്റിയുമാണെന്നിരിക്കെ ഇവിടത്തെ റോഡിന്റെ അവസ്ഥകളും ശോചനീയമാണ്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പാച്ചിലില്‍ ചീറിപ്പായുന്ന ബസ്സുകള്‍ ഈ റൂട്ടില്‍ മറ്റു വാഹനങ്ങള്‍ക്ക് പലപ്പോഴും ഭീഷണിയുയര്‍ത്തുകയാണ്. വാതിലുകള്‍പോലുമില്ലാത്ത ബസില്‍ നിന്നും വീണ് ഒരു സ്‌കൂള്‍ അധ്യാപിക വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു.
ജില്ലയിലെന്നല്ല സംസ്ഥാനത്തിന്റെ തന്നെ ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രമായ മലമ്പുഴയിലേക്കുള്ള പാത അപകടം നിറഞ്ഞതായിട്ടും വാഹനയാത്രക്കാരുടെ ദുരിതം തീര്‍ക്കാന്‍ ഇതേവരെ നടപടികളൊന്നും ബന്ധപ്പെട്ടവര്‍ കൈക്കൊള്ളാത്തത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ജില്ലയില്‍ ഇടക്കാലത്ത് റോഡരികിലെ ഉണക്കമരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടികളുണ്ടായെങ്കിലും മലമ്പുഴ മേഖലയിലെ മരങ്ങളൊന്നും കാര്യമായി മുറിച്ചിട്ടില്ലെന്നാണ് പറയുന്നത്. പ്രതിദിനം സ്വകാര്യ ബസ്സുകളടക്കം ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയിലേക്കുള്ള പാതയിലെ അപകടവളവുകള്‍ നിവര്‍ത്തുകയും ഉണക്കമരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്ത് യാത്ര സുഗമമാക്കണമെന്നാണ് ജനകീയാവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago