ഇടതുമുന്നണിയുമായി ലയിക്കില്ലെന്ന് സി.എം.പി സംസ്ഥാനനേതൃത്വം
കൊച്ചി: ഇടതുമുന്നണിയുമായി ലയിക്കില്ലെന്ന് സി.എം.പി സംസ്ഥാന കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃശൂരില്‍ ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ സി.എം.പി പ്രവര്‍ത്തകരും ഇടതുരാഷ്ട്രീയവുമായി സഹകരിച്ചുപ്രവര്‍ത്തിച്ചുവരികയാണ്. എന്നാല്‍ ഇതിനുവിരുദ്ധമായി ലയനമെന്ന പേരില്‍ ചില നേതാക്കള്‍ മുന്നോട്ട് പോകുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ പറഞ്ഞു.
മുന്നണിയുമായി സഹകരിച്ച് ഇടതുരാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന് വേണ്ട എല്ലാ പ്രവൃത്തികളും സി.എം.പി യുടെ ഭാഗത്ത് നിന്നുണ്ടാകുമെങ്കിലും വ്യക്തി കേന്ദ്രീകൃത താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ലയനത്തിന് തയാറല്ലെന്നും സി.എം.പി നേതൃത്വം പറഞ്ഞു. ലയനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനോടൊപ്പം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഓരോ ജില്ലകളിലും പുതിയ ജനറല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരുന്നു. അതിന്റെ ഭാഗമായി എറണാകുളം ജില്ലാ സെക്രട്ടറിയായി എം.വി രാഘവന്റെ മകന്‍ എം.വി രാജേഷിനെ തെരഞ്ഞെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കെ. മുഹമ്മദ് റാഫി, ദീപു എ.ജെ, മനോഹരന്‍ എം.വി, ജോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."