അമേരിക്കന്‍ പ്രസിഡന്റാകാനൊരുങ്ങി തുള്‍സി ഗബ്ബാര്‍ഡ്
വാഷിങ്ടണ്‍: 2020ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു വ്യക്തമാക്കി യു.എസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം തുള്‍സി ഗബ്ബാര്‍ഡ്.
ഹവായില്നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗമായ അവര്‍, താന്‍ മത്സരിക്കുന്ന കാര്യം അടുത്തയാഴ്ചതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.സി.എന്‍.എന്നിനു നല്കിയ അഭിമുഖത്തിലായിരുന്നു ഗബ്ബാര്‍ഡിന്റെ വെളിപ്പെടുത്തല്‍.
വിവിധ പ്രയാസങ്ങള്‍ നേരിടുന്ന അമേരിക്കന്‍ ജനതയെ സഹായിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും തന്റെ തീരുമാനത്തിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സെനറ്റര്‍ എലിസബത്ത് വാരന്റെ പ്രഖ്യാപനത്തിനു പിന്നാലെ താനും മത്സരിക്കുമെന്നു പ്രഖ്യാപിച്ച 37കാരിയായ ഗബ്ബാര്‍ഡ്, അമേരിക്കന്‍ കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹൈന്ദവ വിശ്വാസിയാണ്.
ഇന്ത്യന്‍ വംശജയും സെനറ്ററുമായ കമലാ ഹാരിസ് ഉള്‍പ്പെടെ പന്ത്രണ്ടോളം പേര് സ്ഥാനാര്ഥിത്വത്തിനു വേണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മത്സരിക്കും. ഇവരില്‍ കൂടുതല്‍ പേര് പിന്തുണയ്ക്കുന്ന ആളാകും പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ സ്വീകാര്യയാണ് ഗബ്ബാര്‍ഡ്.
വ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."