HOME
DETAILS

വില പൊള്ളുന്നു, പൊറുതിമുട്ടി ജനം

  
backup
February 26 2017 | 21:02 PM

%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%8a%e0%b4%b1%e0%b5%81%e0%b4%a4%e0%b4%bf%e0%b4%ae%e0%b5%81

തിരുവനന്തപുരം: അരിവില അന്‍പത് കവിഞ്ഞു... പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും തൊട്ടാല്‍ പൊള്ളും... പാലും പഞ്ചസാരയും വെളിച്ചെണ്ണയും തീവിലയില്‍.. പിടിച്ചുകെട്ടാനാളില്ലാതെ കുതിയ്ക്കുകയാണ് പൊതുവിപണി. പൊതുവിതരണം താറുമാറായതോടെ വിലക്കയറ്റം രൂക്ഷമായി. അധികാരമേറ്റപ്പോള്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനമാണ് ജലരേഖയായത്. റേഷനും സപ്ലൈകോ, മാവേലി സ്‌റ്റോറുകള്‍ വഴിയുള്ള പൊതുവിതരണവും തകിടം മറിഞ്ഞതോടെയാണ് പൊതുവിപണി കൊള്ളക്കാര്‍ കീഴടക്കിയത്. ദിനംപ്രതി വര്‍ധിക്കുകയാണ് അരിവില. കിലോയ്ക്ക് 40 രൂപയില്‍ കുറഞ്ഞ അരി കിട്ടാനില്ലാത്ത സ്ഥിതിയാണ്. റേഷന്‍ കടകളിലെ ദൗര്‍ലഭ്യമാണ് അരിവില കുതിച്ചുയരുന്നതിനു പിന്നില്‍.
അരിക്ക് മാത്രമല്ല, നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം പൊതുവിപണിയില്‍ പൊള്ളുന്ന വിലയാണ്. കിലോയ്ക്ക് 40 രൂപയായിരുന്ന പഞ്ചസാര 50 കൊടുത്താലും കിട്ടാത്ത അവസ്ഥയാണ്. ഏപ്രില്‍ മുതല്‍ റേഷന്‍ പഞ്ചസാര വിതരണം നിലയ്ക്കുമെന്ന് വന്നതോടെ പഞ്ചസാരയുടെ വില 15 ശതമാനത്തോളം വര്‍ധിച്ചു. ലിറ്ററിന് 110 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ കിട്ടണമെങ്കില്‍ ഇപ്പോള്‍ 170 നല്‍കണം. 28 ആയിരുന്ന തേങ്ങവില 44ല്‍ എത്തിയത് വെളിച്ചെണ്ണ വില വര്‍ധിപ്പിച്ചു. മില്‍മാ പാലിന് നാലുരൂപ വര്‍ധിപ്പിച്ചതോടെ ഹോട്ടലില്‍ ചായയ്ക്കും വില കൂടി.


പച്ചക്കറികളും വിലക്കറ്റത്തില്‍ മത്സരിക്കുകയാണ്. ഒരുമാസം മുമ്പ് 28 രൂപയായിരുന്ന വെണ്ടയുടെ നിലവിലെ വില 60 രൂപയാണ്. കഴിഞ്ഞയാഴ്ച 80 രൂപയായിരുന്ന പച്ചപ്പയറിന് 100 രൂപയാണ് ഇന്നലെത്തെ വില. 60 രൂപയുണ്ടായിരുന്ന വലിയ ചേമ്പിനും 100 ആയി. സര്‍ക്കാര്‍ പൊതുവിതരണസംവിധാനമായ ഹോട്ടികോര്‍പ്പില്‍ മിക്ക പച്ചക്കറികള്‍ക്കും പൊതുവിപണിയേക്കാള്‍ അമിത വിലയാണ് ഈടാക്കുന്നത്. ഒരുകിലോ വെളുത്തുള്ളിക്ക് 80 രൂപയാണ് പൊതുവില. അതേസമയം ഹോര്‍ട്ടികോര്‍പ്പില്‍ 180 ആണ് വില. 40 രൂപയുള്ള തക്കാളിക്ക് 42 ആണ് ഹോര്‍ട്ടികോര്‍പ്പ് വില. കാബേജിന് 20 ആണ് പൊതുവിലയെങ്കിലും ഹോര്‍ട്ടികോര്‍പ്പില്‍ 22 കൊടുക്കണം. പൊതുവിപണിയെക്കാള്‍ എട്ടുരൂപ കൂട്ടി 68നാണ് ബീന്‍സ് ഹോര്‍ട്ടികോര്‍പ്പ് വില്‍ക്കുന്നത്. പൊതുവിപണിയില്‍ 25ന് കിട്ടുന്ന ഉരുളക്കിഴങ്ങിന് 28 ആണ് ഹോര്‍ട്ടികോര്‍പ്പില്‍. 50 പൊതുവിലയുള്ള അമരയ്ക്ക് 55 രൂപ ഈടാക്കുന്നു. ചെറിയ മുളകിന് എട്ടുരൂപ അധികമാണിവിടെ. 20 രൂപ പൊതുവിലയുള്ള സവാള 22 രൂപയ്ക്കാണ് ഹോര്‍ട്ടികോര്‍പ്പ് വില്‍ക്കുന്നത്.
വരള്‍ച്ചാ കാലമായതിനാല്‍ പഴവര്‍ഗങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഇത് ഇവയുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരട്ടി വിലയാണ് മിക്ക പഴങ്ങള്‍ക്കും. 20 രൂപയ്ക്ക് കിട്ടിയിരുന്ന ഏത്തക്കായ 50 രൂപാ വരെയായി. തമിഴ്‌നാട്ടിലും ആന്ധ്രയിലും കടുത്തവരള്‍ച്ച മൂലം പ്രാദേശിക ഉല്‍പാദനം കുറഞ്ഞതാണ് വിലവര്‍ധനവിന് കാരണം.


ഇക്കുറി വരള്‍ച്ച രൂക്ഷമാകുമെന്ന് വിവരമുണ്ടായിട്ടും വേണ്ട മുന്‍കരുതലുകള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരുന്നില്ല. സര്‍ക്കാരിന്റെ സംരഭങ്ങളായ സപ്ലൈകോ മാവേലി സ്റ്റോറുകള്‍, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയ പൊതുവിതരണ ശൃംഖലകളും വേണ്ടവിധത്തില്‍ ഉണര്‍ന്നിട്ടില്ല.
റേഷന്‍ സംവിധാനം അവതാളത്തിലായതാണ് അരി ലോബി പൊതുവിപണി കീഴടക്കാന്‍ പ്രധാന കാരണം. അരിവില നിയന്ത്രിക്കാന്‍ സപ്ലൈകോ വഴി 25 രൂപയ്ക്ക് യഥേഷ്ടം അരി ലഭ്യമാക്കുമെന്ന ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. എന്നാല്‍ വിലക്കയറ്റം മാധ്യമസൃഷ്ടിയാണെന്ന് മന്ത്രി പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago