ബാങ്ക് നിയമനത്തിന് കൂടുതല്‍ സുതാര്യത; പൊതു പരീക്ഷ നടത്തും
ന്യൂഡല്‍ഹി: പൊതുമേഖലാബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലേയ്ക്കുള്ള നിയമനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ നടത്തുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഓണ്‍ലൈന്‍ വഴിയാണ് പൊതുപ്രവേശന പരീക്ഷ നടത്തുന്നത്. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്‌മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും നിര്‍മല പറഞ്ഞു.
അതേസമയം, ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമെന്ന് ധനമന്ത്രി അറിയിച്ചു. നിക്ഷേപകരുടെ ഇന്‍ഷൂറന്‍സ് കവറേജ് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. മൂലധനനിക്ഷേപ സമാഹരണത്തിന് ബാങ്കുകള്‍ക്ക് വിപണിയെ സമീപിക്കാം.സഹകരണബാങ്കുകളെ ശക്തിപ്പെടുക്കാന്‍ നിയമഭേദഗതി വരുമെന്നും ധനമന്ത്രി.
ബാങ്കുകളുടെ കിട്ടാക്കടം കുറച്ചുവെന്നും ഐ.ഡി.ബി.ഐ ബാങ്കിന്റെ എല്ലാ സര്‍ക്കാര്‍ ഓഹരികളും വില്‍ക്കുമെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."