HOME
DETAILS

അയല്‍പക്കത്ത് ഒരു ന്യൂക്ലിയര്‍ മാനിയാക്

  
backup
June 13 2016 | 03:06 AM

%e0%b4%85%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%95%e0%b5%8d

അണുബോംബ് പൊട്ടിച്ച് ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്താന് അഞ്ചുമിനിറ്റ് മതിയെന്ന ഐ.ക്യു. ഖാന്റെ പ്രസ്താവന (ഭീഷണി) ഉയര്‍ന്നത് ഈ അടുത്തനാളിലാണ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുമായോ തീവ്രവാദവുമായോ ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മില്‍ ആണവയുദ്ധമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങിനെ സംഭവിച്ചാല്‍ അതമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കാവും കൂടുതല്‍ പ്രഹരമേല്‍ക്കുക.
പാകിസ്താന്റെ അണ്വായുധമോഹങ്ങളുടെ ശരിയായ ചിത്രം തെളിയുന്നതിന് ആദ്യം പാകിസ്താനും ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചറിയണം. ഇന്ത്യയും പാകിസ്താനും ഒപ്പം പിറന്നവരാണ്. ചെറുപ്പത്തിലേയുള്ള ശത്രുതയ്ക്കു ശക്തി കൂടുമെന്നുണ്ടല്ലോ. ഇന്ത്യക്കുള്ള ഭൂമിശാസ്ത്രപരവും സൈനികവും സാമ്പത്തികവുമായ മുന്‍തൂക്കത്തെ മറികടക്കാന്‍ പാകിസ്താനു കഴിയില്ല. അതാണ് അവരുടെ അണുവായുധ സ്വപ്നങ്ങള്‍ക്കു ചിറകുവച്ചത്.

ഈ രണ്ടു രാജ്യങ്ങളെ സമീകരിക്കുന്ന ഏക ഘടകം ഇന്ന് അണുവായുധമാണ്, അത് മാത്രമാണ്. 1947നു ശേഷം ഇവര്‍ക്കിടയില്‍ പ്രധാനമായ മൂന്നുയുദ്ധങ്ങള്‍ നടന്നു. 1971ലെ പരാജയത്തോടെ, ബംഗ്ലാദേശിന്റെ പിറവിയോടെ, മറ്റേത് ദേശീയതാല്പര്യത്തെക്കാളും രാഷ്ട്രീയ-സാമ്പത്തിക പുരോഗതിയേക്കാളും അണ്വായുധമെന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ആ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും താല്പര്യങ്ങളും ഉടക്കിനിന്നു.

മതപരമായ വ്യത്യാസം ഇന്ത്യക്കും പാക്കിസ്ഥാനും തമ്മിലുള്ള വൈരത്തിന്നു ആക്കം കൂട്ടിയ ഒരു പ്രധാന ഘടകമാണ്.കശ്മീരില്‍ മാത്രം ഒതുങ്ങിനിന്ന മതസ്പര്‍ദ്ധയുടെ കരിനാഗങ്ങള്‍ കശ്മീര്‍ അതിര്‍ത്തി കടന്നു രാജ്യം മുഴുവന്‍ ഇഴഞ്ഞു തുടങ്ങിയത് മതവൈരത്തിലൂടെയാണ്.
1986ല്‍ രാജസ്ഥാനില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു ഇന്ത്യ ഒരുക്കിയ അസാധാരണ സൈനിക വിന്യാസം പാക്കിസ്താനുമായി ഒരു ഭാവിയുദ്ധത്തിനുള്ള മുറുക്കങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. പഞ്ചാബിന്റെ ഓരങ്ങളില്‍ ഇതേപോലെ മറ്റൊന്നു തീര്‍ത്ത് പാക്കിസ്ഥാന്‍ അന്നതിന്നുപകരം വീട്ടി.

1990 ജനുവരിയിലായിരുന്നു അടുത്തത്, കശ്മീരില്‍. യാതൊരു പ്രകോപനവുമില്ലാതെ അന്നു പാക്കിസ്താന്‍ സൈന്യം ഇന്ത്യനതിര്‍ത്തിയിലേക്ക് ഇരച്ചുവന്നു. സ്വാഭാവിക പരിണതി എന്നുള്ള നിലക്ക് കശ്മീരിലും പഞ്ചാബിനു തെക്കും രാജസ്ഥാന്റെ തെക്കുവടക്കും ഇന്ത്യന്‍ സൈന്യം എന്തിനും തയാറായി നിലയുറപ്പിച്ചു. ഇരുഭാഗത്തുനിന്നുമുണ്ടായ ഭീഷണസ്വരങ്ങള്‍ പിരിമുറുക്കത്തിന്നു ആക്കം കൂട്ടിയപ്പോള്‍ മേയില്‍ അമേരിക്ക ഇന്ത്യയിലേക്കും പാക്കിസ്താനിലേക്കും തങ്ങളുടെ ഡിപ്ലോമാറ്റിക് മിഷ്യനുകളയച്ചു. കൂട്ടിപ്പിരിഞ്ഞതെല്ലാം അയഞ്ഞു. ഇരുരാജ്യങ്ങളും ഒരാണവായുധ യുദ്ധത്തിന്റെ വക്കത്തായിരുന്നു എന്നും അതിശക്തമായ ന്യൂക്ലിയര്‍ ബോംബുകള്‍ ഘടിപ്പിച്ച എഫ്-16 വിമാനങ്ങള്‍ പാക്കിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് പറക്കാന്‍ തയാറായിനിന്നിരുന്നു എന്നൊക്കെ ടല്യാീൗൃ ഒലൃവെ തന്റെ ഛി വേല ചൗരഹലമൃ ഋറഴല എന്ന പുസ്തകത്തില്‍ അത് സെന്‍സേഷണലൈസ് ചെയ്യുന്നുണ്ട്. അതേ സമയം അമേരിക്കന്‍ ഇന്റലിജന്‍സ് യുദ്ധത്തിനു ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകള്‍ മാത്രമേ കല്പിച്ചുതന്നുള്ളൂ എന്ന് ഹേഗര്‍ട്ടി വാദിക്കുന്നു. (Hagerty, Nuclear Deterrance in South Asia, P-97) സത്യമെന്താണെങ്കിലും ഈ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഏതൊരു യുദ്ധ ഭീക്ഷണാവസ്ഥകള്‍ക്കും ന്യൂക്ലിയര്‍ ഗന്ധമുണ്ടായിരുന്നു എന്നത് ഭീതിദമായ നേരാണ്.

1999ലെ ഒരു ശൈത്യകാലത്ത് ഇന്ത്യന്‍ സൈന്യങ്ങള്‍ ഒഴിഞ്ഞുപോന്ന ഇന്ത്യയുടെ നിയന്ത്രണരേഖക്കകത്തുള്ള കാര്‍ഗിലിലെ പര്‍വതമേഖലകളിലേക്ക് പാക്കിസ്താന്‍ സൈന്യം ഇരച്ചുകയറി. അതിര്‍ത്തിയിലുടനീളം സൈന്യത്തെനിരത്തിയിട്ടും മറ്റൊരാക്രമണത്തിനും മുതിരാതെ കാര്‍ഗിലില്‍ മാത്രം ശ്രദ്ധയൂന്നി കരുതലോടെയാണ് ഇന്ത്യ ഈ പരാക്രമത്തെ നേരിട്ടത്. ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ യുദ്ധം അവസാനിക്കുമ്പോള്‍ ഏതാണ്ട് 1000ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കാര്‍ഗിലില്‍ നിന്നും ശത്രുവെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഇന്ത്യയ്ക്കുകഴിഞ്ഞു. കടുത്തൊരു പ്രത്യാക്രമണത്തിനു കഴിവുണ്ടായിരുന്നിട്ടും ഇന്ത്യ അത്ഭുതകരമായ സംയമം പാലിച്ചതില്‍ നേരത്തെ പറഞ്ഞ അണ്വായുധ ഭീതിയുടെ ലവലേശമുണ്ടെന്ന് പലരും അടക്കം പറയുന്നു. (Paul Kapur, India and Paktsian's, Utsnable Peace, 2005, P. 27527)
ടെററിസത്തിനു വളരാന്‍ പറ്റിയ മണ്ണാണ് പാക്കിസ്താന്റേത്. ഇതിന്റെ വേരുകള്‍ നീളുന്നത് കശ്മീരിലേക്കും അഫ്ഗാനിസ്താനിലേക്കുമാണ്. പാക്കിസ്താന്‍ പ്രഭുക്കള്‍ ഇസ്്‌ലാമിനെ എന്നും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ ശക്തമായ ഒരു വേലിയേറ്റം നാം കണ്ടത് 1979 ഡിസംബറില്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്താനെ ആക്രമിച്ചപ്പോഴാണ് അഫ്ഗാനി മുജാഹിദുകള്‍ എന്നും പാക്കിസ്താന് പ്രിയങ്കരരായിരുന്നല്ലോ. റഷ്യയെ മുറിവേല്‍പിക്കാന്‍ പറ്റിയ സന്ദര്‍ഭമെന്നുള്ള നിലക്ക് അമേരിക്ക അര്‍ഥവും ആയുധങ്ങളും നല്‍കി അവരെ കൊഴുപ്പിച്ചു. യുദ്ധത്തിന്റെ കാഠിന്യം കൂടുതല്‍ കര്‍ക്കശക്കാരും യുദ്ധഭ്രാന്തരുമാക്കിയ തീവ്രവാദികള്‍ സോവിയറ്റ് യൂനിയന്റെ പിന്മാറ്റത്തിനുശേഷം തമ്മില്‍ തമ്മില്‍ അടരാടുവാന്‍ തുടങ്ങിയപ്പോള്‍ വിറളിപൂണ്ട പാക്കിസ്താന്‍ താലിബാനു സര്‍വ്വസന്നാഹങ്ങളും നല്‍കി. പ്രശ്‌നങ്ങള്‍ക്ക് താല്ക്കാലിക താഴിട്ടു.

വളരെ വിപുലമായ അണുവായുധ ശേഖരമുണ്ട് പാക്കിസ്താന്. അമേരിക്കയും യൂറോപ്പും നല്ലൊരളവോളം ചൈനയും ഇവയെ പരിപോഷിപ്പിക്കുവാന്‍ പാക്കിസ്താനെ സഹായിച്ചിട്ടുണ്ട്. തദ്ദേശീയമായ യുറേനിയം ഖനികളും യെല്ലോ കേക്കുകളുടെ നിര്‍മ്മിതിക്കാവശ്യമുള്ള യുറേനിയം മില്ലുകളും യെല്ലോ കേക്കുകളെ ഹെക്‌സാഫ്‌ളൂറൈഡാക്കി പരിവര്‍ത്തിപ്പിക്കുന്ന ധാരാളം പ്ലാന്റുകളും പാക്കിസ്താന് സ്വന്തമായുണ്ട്. Paktsian's Nuclear Weapon program ats atus report ല്‍ ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളുണ്ട്. (1997, പി.109-137)

യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള മിക്ക പ്ലാന്റുകളുമുള്ളത് കാഹൂതയിലാണ്. വേറെ ചിലത് സിഫാല, ഗോള്‍റഷെറീഫ്, ഗദ്‌വാല്‍ എന്നിവിടങ്ങളില്‍. അണുവായുധങ്ങള്‍ നിര്‍മ്മിക്കുന്ന അവസാന പണിപ്പുരകളിലേക്ക് സമ്പുഷ്ടയുറേനിയം തയ്യാറാക്കുന്നത് ഇവിടങ്ങളിലാണ്. കുശാബും റാവല്‍പിണ്ഡിയിലെ ന്യൂ ലാബ്‌സും ചേര്‍ന്നാണ് പാക്കിസ്താന്റെ പ്ലൂട്ടോണിയം ആവശ്യം നിവര്‍ത്തിക്കുന്നത്.

ഒരു വര്‍ഷത്തില്‍ 20 കിലോഗ്രാം വരെ പ്ലൂട്ടോണിയം ഇവ ഉല്പാദിപ്പിക്കുന്നു എന്നത് നിസ്സാരമല്ല ! കൂടുതല്‍ ശക്തമായ അണുവായുധ നിര്‍മ്മിതിയില്‍ പങ്കുചേരേണ്ട ട്രിററിയം ഉല്പാദിപ്പിക്കുവാനും കുശാബിനു കഴിവുണ്ട്. അത്രതന്നെ പ്രാപ്തമായ മറ്റൊരു റിയാക്ടര്‍ കുശാബില്‍തന്നെ (കുശാബ്-2)യും മൂന്നാമതൊന്നു ചശ്മയിലും (കുശാബ്-3) വര്‍ഷങ്ങളായി പണിപ്പുരയിലാണ്. ഇവയെല്ലാംകൂടി പ്രവര്‍ത്തനസജ്ജമായാല്‍ ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് പ്ലൂട്ടോണിയം ശേഖരങ്ങള്‍ പാക്കിസ്താന്റെ ആയുധപാടങ്ങളില്‍ കുമിഞ്ഞുകൂടും. അണ്വായുധങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും മിസൈലുകളില്‍ ഘടിപ്പിക്കാന്‍ പാകത്തില്‍ വലുപ്പവും കനവും കുറഞ്ഞ എന്നാല്‍ അതിശക്തമായ സംഹാരശേഷിയുള്ള ബോംബുകള്‍ നിര്‍മ്മിക്കുന്നതിനും ഈ പ്ലോട്ടോണിയം സമൃദ്ധിയാണ് പാക്കിസ്താനെ പ്രാപ്തമാക്കുന്നത്.

പാക്കിസ്താന്റെ കൈവശമുള്ള ആകെ സമ്പുഷ്ട യുറേനിയം 1175 മുതല്‍ 2020 കിലോഗ്രാം വരെയാണെന്നു കണക്കാക്കപ്പെടുന്നു. പ്ലൂട്ടോണിയമാകട്ടെ, 95 മുതല്‍ 115 കിലോഗ്രാം വരെ! ഒരു അണുബോംബില്‍ പാക്കിസ്താന്‍ ഉപയോഗിക്കുന്നത് 15 മുതല്‍ 20 വരെ കിലോഗ്രാം യുറേനിയവും നാലു കിലോ മുതല്‍ അഞ്ച് കിലോ വരെ പ്ലൂട്ടോണിയവുമാണെന്നു വിദഗ്ധര്‍ പറയുന്നു.

അണുബോംബുകള്‍ ചുമക്കാനാവുംവിധം പുനഃസജ്ജീകരിക്കപ്പെട്ട 32ഓളം എഫ് 16 വിമാനങ്ങള്‍ പാക്കിസ്താനിലുണ്ട്. ദീര്‍ഘാല്‍ ദീര്‍ഘമായ റെയ്ഞ്ച് തന്നെയാണ് എഫ് 16 വിമാനങ്ങളുടെ മുഖമുദ്ര. 5450 കിലോ അണുബോംബുമായി 1600 കിലോമീറ്റര്‍ ഇന്ത്യയുടെ ഉള്ളിലേക്ക് പറക്കാന്‍ എഫ് 16 എന്ന കഴുകന് കഴിയും. 2006ലെ കണക്കുപ്രകാരം ഇത്തരം 36 എണ്ണം പാക്കിസ്താനുകിട്ടിയിട്ടുണ്ട്.

ബാലിസ്റ്റിക്, ക്രൂയീസ് ഇനങ്ങളില്‍പ്പെട്ട മിസൈലുകള്‍ പാക്കിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിക്കുന്നുണ്ട്. എഫ് 16ന്റെ റെയിഞ്ചില്ലെങ്കിലും ശത്രുതാവളങ്ങളിലേക്ക് കൂര്‍ത്ത് കൂര്‍ത്ത് ചെല്ലാനുള്ള ഇവയുടെ ശേഷി യുദ്ധത്തില്‍ പ്രധാനമാണ്. ഇങ്ങനെ പാക്കിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലുകളില്‍ പ്രധാനപ്പെട്ടവ ഗസ്‌നവിയും ഷഹീനും ഗോറിയുമാണ്. അണുബോംബു ചുമക്കാനുള്ള പ്രാപ്തിയില്‍ ഗസ്‌നവി തന്നെ മുമ്പന്‍. 500 കിലോമീറ്റര്‍ വരെ റെയ്ഞ്ചും 500 കിലോവരെ ബോംബ് ഭാരം ചുമക്കാനുള്ള കപ്പാസിറ്റിയും. ചൈനയുടെ സ്വന്തം എം-11 ആണ് മാതൃക. 1995വരെ ഇത്തരം 84 എണ്ണം ഉണ്ടാക്കിവച്ചിട്ടുണ്ടത്രെ അയല്‍ക്കാര്‍. ഫതേഹ്ജങിലാണ് ഇത്തരം മിസൈലുകള്‍ നിര്‍മിക്കുന്ന പ്ലാന്റുകളുള്ളത്.

ഇനിയുള്ളത് ഷഹീനാണ്. 450 കി.മീറ്ററും 750 കി.മീറ്ററും റെയിഞ്ചുകളില്‍ പറക്കുന്ന രണ്ടുതരം ഷഹീനുകളുണ്ട്. ആദ്യത്തേത് 100 കിലോഗ്രാം രണ്ടാമത്തേത് 500 ഉം കി.ഗ്രാം വീതം അണുബോംബുകള്‍ വഹിക്കും. ഷഹീന്‍ 2 തന്നെയാണ് പാക്കിസ്താന്റെ മിസൈല്‍ പദ്ധതിയില്‍ ആദ്യം പറയേണ്ടത്. ചൈനയുടെ എം-18 തന്നെയാണിവ. 2000 മുതല്‍ 2500 കിലോമീറ്റര്‍ വരെ അവിഗ്നം പറന്നെത്താനുള്ള കഴിവാണ് ഇവയെ മുന്‍പന്തിയിലാക്കുന്നത്.

ഇന്ത്യയെ മുഴുവന്‍ ചൂഴ്ന്നുകടന്ന് പോകുന്ന സ്പീഡാണിത്. അതും 100 കിലോഗ്രാം അണുബോംബുകള്‍ താങ്ങി ! 2004 ലാണ് പാക്കിസ്താന്‍ ഇതാദ്യമായി പരീക്ഷിച്ചത്. ഇത്തരം 15 എണ്ണമുണ്ടവക്ക്. വടക്കന്‍ കൊറിയയുടെ നോദേംഗ് മിസൈലുകളെപോലെയുള്ള ഗോറിക്ക് 1500 കിലോമീററര്‍ വരെ പറന്നെത്താനാവും. 2003ലാണിവ സജ്ജമായത്. 15ഓളം ഗോറി മിസൈലുകള്‍ പാക്കിസ്ഥാനിലുണ്ട്.

ചൈനയുടെ ഡി.എച്ച് 10 നെ പോലെയുള്ള ബാബര്‍ പാക്കിസ്ഥാന്‍ ക്രൂയിസ് മിസൈലുകളില്‍ എണ്ണം പറഞ്ഞവയാണ്. അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണത്തിനിടെ 1998ല്‍ പാക്കിസ്ഥാനില്‍ തകര്‍ന്നുവീണ ഡടഠഛങഅഒഅണഗ എന്ന അമേരിക്കന്‍ ക്രൂയിസ് മിസൈലില്‍ നിന്നാണ് ഇത് രൂപകല്പന ചെയ്യപ്പെട്ടത്. 700 കി.മീറ്റര്‍ റെയ്ഞ്ച് 450 കി.ഗ്രാം കപാസിറ്റിയും 2005ലും ആറിലും എട്ടിലും ഒമ്പതിലും ഇവ തുടര്‍ച്ചയായി പരീക്ഷിക്കപ്പെട്ടു. ഫാതിഫ്-8, റായദ് എന്നിവയെ പറ്റി അധികമൊന്നും അറിഞ്ഞുകൂടാ.

ചുരുക്കത്തില്‍ 90ഓളം അണുബോംബുകളും അവ എത്തിക്കേണ്ടിടത്ത് എത്തിക്കാനുള്ള മികവുറ്റ ഡെലിവറി സിസ്റ്റവും സ്വന്തമായുള്ള പാക്കിസ്താന്‍ ഇന്ത്യയുടെയും അമേരിക്കയുടെയും ഉറക്കം കെടുത്തുന്നു. ആ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അസ്ഥിരതകൂടി പരിഗണിക്കുമ്പോള്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യം പാക്കിസ്താനാണെന്ന് യുദ്ധവിശാരദര്‍ പറയുന്നത് നേരാവും. അമേരിക്കയുടെ സെക്യൂരിറ്റി സംവിധാനങ്ങളെയാകും അത് കൂടുതല്‍ വലക്കുക എന്ന് പറയുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago