HOME
DETAILS

മൈനാഗപ്പള്ളി വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

  
Farzana
September 20 2024 | 04:09 AM

Mainagappally Hit-and-Run Case Key Accused to Appear in Court Today

കൊല്ലം: മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മല്‍, രണ്ടാം പ്രതി നെയ്യാറ്റിന്‍കര സ്വദേശിനി ശീക്കുട്ടി എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ഇരുവരേയും മൂന്നുദിവസം കസ്റ്റഡിയില്‍ വേണമെന്ന പൊലിസിന്റെ ആവശ്യത്തില്‍ കോടതി വാദം കേള്‍ക്കും. രണ്ടുപേരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് പൊലിസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു പേരും നിലവില്‍ റിമാന്‍ഡില്‍ തുടരുകയാണ്. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 

ആനൂര്‍ക്കാവ് പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോള്‍ (47) ആണ് അപകടത്തില്‍ പെട്ടത്. കാറിടിച്ചിട്ട ശേഷം അപകടമുണ്ടായത് ശ3ദ്ധിക്കാതെ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റി മുന്നോട്ടെടുക്കുകയായിരുന്നു. കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയത് ശ്രീക്കുട്ടിയായിരുന്നു. പിന്നീട് അജ്മലും ശ്രീക്കുട്ടിയും മദ്യലഹരിയിലാണെന്ന് പൊലിസ് കണ്ടെത്തി. അജ്മലിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

അതേസമയം വീട്ടമ്മയെ ഇടിച്ച കാറിന് അപകട ദിവസം ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്നും അപകട ശേഷം ഇന്‍ഷുറന്‍സ് പുതുക്കുകയായിരുന്നുവെന്നും പൊലിസ് കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുപ്പതിന് അവസാനിച്ചതായിരുന്നു ഇന്‍ഷുറന്‍സ്. കഴിഞ്ഞ ഞായര്‍ വൈകിട്ട് അപകടം ഉണ്ടായതിന് പിന്നാലെ ഓണ്‍ലൈന്‍ വഴി പതിനാറാം തീയതിയാണ് കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയത്.

In the Mainagappally hit-and-run case, key accused Ajmal and Sreekutty will be presented in the Sasthamkotta Judicial First-Class Magistrate Court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിന്ദുവിന്റെ മരണം വേദനാജനകം; ആരോ​ഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  a day ago
No Image

ഉപയോ​ഗിച്ച് പഴകിയ ടയറുകൾ മാറ്റിക്കോളൂ; പണം ലാഭിക്കാമെന്ന് കരുതി നമ്മൾ കാണിക്കുന്ന അശ്രദ്ധ നമുക്ക് തന്നെ അപകടമായി മാറാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  a day ago
No Image

ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്‌യുവിയായ ഡിഫൻഡർ ഒക്ട ബ്ലാക്ക് വിപണിയിൽ 

auto-mobile
  •  a day ago
No Image

പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ

Cricket
  •  a day ago
No Image

ഒരു അതിർത്തി, രണ്ട് ശത്രുക്കൾ: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഇരട്ട വെല്ലുവിളി നേരിട്ടെന്ന് കരസേനാ ഉപമേധാവി 

National
  •  a day ago
No Image

ധോണിയുടെ റെക്കോർഡ് വീണ്ടും തരിപ്പണമായി; ഇംഗ്ലണ്ടിനെതിരെ മിന്നൽ നേട്ടവുമായി പന്ത്

Cricket
  •  a day ago
No Image

ജയിലിൽ നിന്നും വിവാഹ വേദിയിലേക്ക്: ​ഗുണ്ടാ നേതാവിന് വിവാഹത്തിനായി അഞ്ച് മണിക്കൂർ പരോൾ

National
  •  a day ago
No Image

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  a day ago