HOME
DETAILS

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

  
Salah
September 20 2024 | 03:09 AM

chairman of Ernst  Young spoke with died Anna Sebastian family and will visits kerala

കൊച്ചി: അമിത ജോലി ഭാരത്തെ തുടർന്ന് 26കാരിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവത്തിൽ കുടുംബത്തോട് ഫോണിൽ സംസാരിച്ച് അന്ന ജോലി ചെയ്തിരുന്ന ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാൻ. ഉടൻ കേരളത്തിലെത്തി കുടുംബത്തെ നേരിട്ട് കാണുമെന്ന് ചെയർമാൻ രാജീവ് മെമാനി അറിയിച്ചു. അന്നയുടെ മരണത്തിന് പിന്നിലെ അമിത ജോലി ഭാരം സംബന്ധിച്ച് കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു. 

മരണകാരണം അമിത ജോലിഭാരമെന്ന കുടുംബത്തിന്റെ പരാതി സാമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായതോടെ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് വിശമായ അന്വേഷണം നടത്തുമെന്നാണ് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്‌സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചത്. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഇതേക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. 

അതേസമയം അന്നയുടെ വീട്ടിൽ ഇ.വൈ. (ഏണസ്റ്റ് ആൻഡ് യങ്) കമ്പനിയുടെ അധികൃതരെത്തി. ഇന്നലെ വൈകീട്ടോടെയാണ് കൊച്ചിയിലെ വീട്ടിൽ അധികൃതരെത്തിയത്. മകളുടെ മരണത്തിന് കാരണം പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ് എന്ന മൾട്ടി നാഷനൽ കമ്പനിയിലെ അമിത ജോലി സമ്മർദ്ദമാണെന്ന് പരാതിയുമായി കുടുംബം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

അതേസമയം, തന്റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്നും ഇതിനാലാണ് വിഷയം പുറംലോകത്തെ അറിയാൻ ശ്രമിച്ചതെന്നും അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് പൂനെയിലെത്തി ജോലിയിൽ ചേർന്നത്. എന്നാൽ വലിയ ജോലിഭാരമാണ് അവൾക്കുണ്ടായിരുന്നത്. ജൂലൈ 21ന് പുലർച്ചെയാണ് അന്നയുടെ മരണം. കുഴഞ്ഞ് വീണ് മരിച്ചെന്നാണ് തങ്ങൾക്ക് അറിയിപ്പ് വന്നത്. പിന്നീട് ഹൃദയാഘാതം എന്നാണ് ഡോക്ടർമാർ മരണകാരണമായി അറിയിച്ചതെന്നും സിബി വ്യക്തമാക്കി. പറ്റുന്നില്ലെങ്കിൽ ജോലി ഉപേക്ഷേിച്ച് തിരിച്ചുവരാൻ തങ്ങൾ നിർബന്ധിച്ചിരുന്നതായും സിബി പറയുന്നു. 

ഓഫിസിലെ അമിതജോലി കാരണം മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ല. സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല, സിബി പറഞ്ഞു. 12.30 വരെ അവിടെയിരുന്ന് ജോലി ചെയ്യണം. താമസ സ്ഥലത്തെത്തുമ്പോൾ പുലർച്ചെ 1.30 ആകും.  മുതിർന്ന ഉദ്യോഗസ്ഥരോട് ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. ഞങ്ങൾ കത്ത് എഴുതിയതിന് ശേഷമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണമുണ്ടായത്. കേന്ദ്രം ആവശ്യപ്പെട്ടാൽ സംഭവത്തിൽ പരാതിയുമായി മുമ്പോട്ട് പോകും. തന്റെ മകളുടെ അവസ്ഥ ഇനിയാർക്കും വരരുതെന്നും പിതാവ് സിബി പറയുന്നു.

 

In a tragic incident, 26-year-old chartered accountant Anna Sebastian passed away due to excessive work pressure. Following the incident, Rajeev Memani, the chairman of Ernst & Young, spoke with Anna's family and expressed his intention to visit Kerala to meet them in person. He assured the family that he would investigate the issues related to work pressure that they raised



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം

National
  •  2 days ago
No Image

വാഹമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്

oman
  •  2 days ago
No Image

24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച;  വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന

International
  •  2 days ago
No Image

ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

uae
  •  2 days ago
No Image

ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത് 

uae
  •  2 days ago
No Image

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

National
  •  2 days ago
No Image

ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍

uae
  •  2 days ago
No Image

രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ

uae
  •  2 days ago
No Image

കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു

Kerala
  •  2 days ago
No Image

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്

National
  •  2 days ago