HOME
DETAILS

ഡ്രഡ്ജർ രാവിലെ എത്തും; ഉറപ്പിക്കാൻ വേണ്ടത് 5 മണിക്കൂർ വരെ സമയം; അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

ADVERTISEMENT
  
September 20 2024 | 02:09 AM

dredger will arrive today for find missing arjun and two others on karnataka landslide

ബംഗളുരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും. രാവിൽ എട്ട് മണിയോടെ ഡ്രഡ്ജർ എത്തിയാലും ഇത് ഉറപ്പിക്കാൻ 4 മുതൽ 5 മണിക്കൂർ വരെ വേണ്ടി വരും. ഡ്രഡ്ജർ ഗംഗാവലി പുഴയിൽ ഉറപ്പിച്ച് നിർത്തിയ ശേഷമാകും തിരച്ചിൽ പുനരാരംഭിക്കുക.

ഉച്ചയോടെ ഡ്രഡ്ജർ ഉറപ്പിക്കാനായാൽ ഉടൻ തന്നെ മണ്ണു മാറ്റുന്ന പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സമയം വൈകിയാൽ തെരച്ചിൽ നാളത്തേക്ക് മാറ്റേണ്ടിവരും. നാവികസേനയുടെ ഡൈവർമാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കുമെന്നാണ് വിവരങ്ങൾ. ഇവരുടെ പരിശോധനയും ഇന്ന് തുടങ്ങിയവക്കും. പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിർദേശം കൂടി കണക്കിലെടുത്ത് ആകും ജില്ലാ ഭരണകൂടം ഇന്നത് തെരച്ചിലിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ.

അതേസമയം, കാർവാറിൽ നിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ട ഡ്രഡ്ജർ ഇന്നലെ രാവിലെ പത്ത് മണിയോടെ മഞ്ജുഗുണി അഴിമുഖത്ത് എത്തിയിരുന്നു. എന്നാൽ വേലിയേറ്റ സമയമായതിനാൽ ഗംഗാവലി പുഴയിലെ പാലം കടക്കുന്നതിനായില്ല. ഇതേതുടർന്ന്, ഡ്രഡ്ജർ അഴിമുഖത്ത് നങ്കൂരമിട്ടു. പിന്നീട് വൈകിട്ട് നാലു മണിക്ക് വേലിയിറക്കം തുടങ്ങിയതോടെയാണ് ഡ്രഡ്ജർ പാലത്തിനടിയിലൂടെ നീങ്ങിയത്. പക്ഷെ ഗംഗാവലി പുഴയിലെ ജല നിരപ്പ് കുറഞ്ഞതും രാത്രി ആയതിനാൽ പാലത്തിൻറെ വശങ്ങൾ അടക്കം കൃത്യമായി കാണുന്നതിന് തടസം നേരിട്ടതിനാലും റെയിവെ പാലത്തിനടിയിലൂടെ ഡ്രഡ്ജറിന് കടന്നു പോകാനായില്ല. വേലിയേറ്റ സമയത്താവും ഇനി പാലം കടത്തുക.

ഇതിനിടെ, ഇന്നലെ നാവികസേന നടത്തിയ പരിശോധനയിൽ ഗംഗാവലിപ്പുഴയിലെ ഒഴുക്ക് വളരെ കുറവാണ് എന്ന് കണ്ടെത്തിയിരുന്നു. പുഴയുടെ ഒഴുക്ക് ഒരു നോട്ട് മാത്രമാണ് എന്നാണ് കണ്ടെത്തൽ. അതായത് ഡൈവർമാർക്ക് ഇറങ്ങി മുങ്ങാൻ കഴിയുന്ന തരത്തിലുള്ള ഒഴുക്കാണ് ഇത്. നാവികസേന നടത്തിയ സോണാർ സിഗ്നലുകൾ വിലയിരുത്തി ഇന്ന് ജില്ലാ ഭരണകൂടത്തിന് വിവരം കൈമാറും.

 

The search for Arjun, a lorry driver from Kozhikode missing due to a landslide in Karnataka, is set to resume today. A tugboat equipped with a dredger will arrive at the accident site via the Gangavali River. Although the dredger is expected to arrive around 8 AM, it may take 4 to 5 hours to secure it before the search can officially restart.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  7 days ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  7 days ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  7 days ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  7 days ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  7 days ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  7 days ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  7 days ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  7 days ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  7 days ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  7 days ago