ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം
ബെയ്‌റൂത്ത്: ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ ലെബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം. പേജര്‍-വാക്കിടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് ആക്രമണം. ലെബനാനിലെ തെക്കന്‍ പ്രവിശ്യയിലാണ് ഇസ്രാഈലി വിമാനങ്ങള്‍ ബോംബാക്രമണം നടത്തിയത്.
അതേസമയം ലബനാനിലുണ്ടായ പേജര്‍ സ്‌ഫോടനം ഇസ്രാഈലിന്റെ യുദ്ധപ്രഖ്യാപനമായാണ് കാണുന്നതെന്ന് ഹിസ്ബുല്ല നേതാവ് പറഞ്ഞു. പേജര്‍-വോക്കി ടോക്കി സ്‌ഫോടനങ്ങളില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച് സംസാരിക്കുകയായിരുന്നു ഹസന്‍ നസ്‌റുല്ല. ഇസ്രാഈല്‍ ആക്രമണങ്ങള്‍ കൂട്ടക്കൊലകളായാണ് കാണുന്നതെന്നും ഗസ്സക്ക് നല്‍കിവരുന്ന പിന്തുണ ഇനിയും തുടരുമെന്നും ഹസന്‍ നസ്‌റുല്ല പറഞ്ഞു. ഇസ്രാഈല്‍ വിമാനങ്ങള്‍ അയല്‍രാജ്യമായ ലബനാനിലൂടെ താഴ്ന്ന് പറക്കുന്നത് മറക്കരുതെന്നും ഹിസ്ബുല്ല നേതാവ് മുന്നറിയിപ്പ് നല്‍കി.
ഹിസ്ബുല്ലയുടെ തിരിച്ചടിയില്‍ ലബനാന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഓഫീസറും, ഇസ്രാഈല്‍ ടാങ്കുകള്‍ക്ക് നേരെ ഹിസ്ബുല്ല അയച്ച മിസൈല്‍ പതിച്ച് ഒരു സൈനികനും കൊല്ലപ്പെട്ടു. അതിര്‍ത്തിയിലേക്ക് ഇസ്രാഈല്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."