HOME
DETAILS

സഊദി വിമാനത്താവളങ്ങൾക്കെതിയേയും അരാംകോക്കെതിരെയും തുടർച്ചയായ ആക്രമണം നടത്തിയതായി ഹൂതികൾ

  
backup
February 01 2020 | 11:02 AM

houthi-claim-attack-against-soudi

      റിയാദ്: സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ സംവിധാനങ്ങൾക്കെതിരെയും അതിർത്തിയിലെ വിമാനത്താവളങ്ങൾക്കെതിരെയും തുടർച്ചയായ ശക്തമായ ആക്രമണം നടത്തിയതായി യമനിലെ വിമതരായ ഹൂതികൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സഊദിയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ രണ്ടു കേന്ദ്രങ്ങൾക്കെതിരെ 26 തവണ റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായാണ് ഇറാൻ അനുകൂല ഹൂതി മലീഷികൾ അവകാശപ്പെട്ടത്. യമന് പുറത്ത് സഊദി പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ സഖ്യ ഗ്രൂപ്പ് വക്താവ് യഹ്‌യ സരീയയാണ് വ്യക്തമാക്കിയത്. അതേസമയം, സഊദി അധികൃതരോ യമനിൽ സർക്കാരിനെ സഹായിക്കുന്ന സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയെ ഹൂതികളുടെ അവകാശ വാദത്തിൽ പ്രതികരിച്ചിട്ടില്ല. ജനുവരി 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ യമൻ-സഊദി അതിർത്തി പ്രദേശമായ ജിസാൻ, അബഹ, ഖമീസ് മുശൈത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ലക്ഷ്യമാക്കിയെന്ന് യഹ്‌യ സരീയ അവകാശപ്പെട്ടു.


     ഹൂതികളുടെ അവകാശം ശരിയാണെങ്കിൽ കഴിഞ്ഞ വര്ഷം സെപ്തംബറിൽ നടന്ന ആക്രമണങ്ങൾക്ക് ശേഷം സഊദി എണ്ണ സംവിധാനങ്ങൾക്ക് നേരെ നടക്കുന്ന ആദ്യ ആക്രമണമായിരിക്കും ഇതിന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തിരുന്നെകിലും സഊദി അധികൃതർ ഹൂതി അവകാശ വാദം തള്ളിക്കളയുകയും ഇറാനാണ്‌ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. അതേസമയം, കഴിഞ്ഞയാഴ്ച സഊദിക്കെതിരെ നടന്ന മുഴുവൻ ആക്രമണങ്ങളും തകർത്തതായി അധികൃതരെഉദ്ധരിച്ച് വാൾസ്‌ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്‌തു.


     അതിനിടെ,യമനില്‍ ഹൂതി വിമതര്‍ക്കെതിരേ സഊദി സഖ്യം നടത്തുന്ന സൈനിക നീക്കം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ രക്ഷാസമിതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. രാജ്യത്ത് സംഘര്‍ഷം പുനരാരംഭിച്ചതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ രക്ഷാ സമിതി ഇത് സമാധാന ശ്രമങ്ങള്‍ക്ക് തടസമാവുമെന്നും അഭിപ്രായപ്പെട്ടു. യു.എന്‍ പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്സിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് രക്ഷാ സമിതിയുടെ പ്രസ്താവന. ഏതാനും വർഷങ്ങൾക്ക് മുമ്പ് സഊദിയുടെ നേതൃത്വത്തിൽ യമനിൽ നടക്കുന്ന യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് മരിച്ചു വീണത്. ലക്ഷക്കണക്കിന് ആളുകൾക്ക് ഭവന രഹിതരാകുകയും ചെയ്‌തുവെന്നുമാണ് കണക്കുകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago