തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് നെട്ടൂര്‍ യൂനിറ്റ് സമ്മേളനം നടത്തി
മരട്: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് അംശാദായം ബാങ്കുകളില്‍ അടക്കുന്ന നിലപാട് അടിയന്തിരമായി സ്വീകരിക്കണമെന്ന് ഐഎന്‍.ടി.യു.സി ദേശീയ വര്‍ക്കിംങ് കമ്മിറ്റി അംഗവും ഐ.എന്‍ ടി.യു.സി സംസ്ഥാന വൈ. പ്രസിഡന്റുമായ തമ്പി കണ്ണാടന്‍ ആവശ്യപ്പെട്ടു.
തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് നെട്ടൂര്‍ യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.വിസീരിയലുകളില് സ്ത്രീ വിദ്വേഷം ഉളവാക്കുന്ന രീതികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭ കൗണ്‍സിലര്‍ ദേവൂസ് ആന്റണി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് ജോസ് കപ്പിത്താന് പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി സാംസണ് അറക്കല്‍, എ.വി.സന്ധ്യാവ്, നിമ സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി. സാംസണ് അറക്കല്‍ (പ്രസി), നിമ സൂമേഷ് (ജന: സെക്രട്ടറി) ഫ്ലാവിയ റോക്കി (ട്രഷറര്‍) എന്നിവരേയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."