സംസ്ഥാനത്തെ ഭാഷാപഠനം കേന്ദ്രത്തിനു മാതൃക: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
വേങ്ങര: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വിവിധ ഭാഷകള്‍ പഠിപ്പിക്കുന്നത് കേന്ദ്രത്തിനു മാതൃകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കേന്ദ്ര സര്‍ക്കാര്‍ ത്രിഭാഷാ പഠന പദ്ധതി കൊണ്ടണ്ടുവരാനുളള ആലോചനയിലാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ സി.എച്ച് മുഹമ്മദ് കോയ സംസ്ഥാനത്ത് ആറു ഭാഷകള്‍ പഠിക്കാനുളള അവസരം ഒരുക്കിയിരുന്നു. കെ.എ.ടി.എഫ് ജില്ലാ സമ്മേളനം വേങ്ങരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, വി.കെ കുഞ്ഞാലന്‍ കുട്ടി, പി.കെ അസ്ലു, എ.കെ കുഞ്ഞുട്ടി, മഹ്മൂദ് മൈലപ്പുറം, എം.വി അലവിക്കുട്ടി, എസ്.എ റസാഖ് സംസാരിച്ചു.
സംഘടനാ സെഷന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. ടി.പി അബ്ദുല്‍ റഹീം അധ്യക്ഷനായി. സലാഹുദ്ദീന് മദനി, എ. മുഹമ്മദ്, എന്‍.എ സലീം ഫാറൂഖി, പി. മൂസക്കുട്ടി, കെ.പി വഹീദ സംസാരിച്ചു.
നവലോകം നന്മയുടെ അധ്യാപനം സെഷന് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹീം മുദൂര്‍ ഉദ്ഘാടനം ചെയ്തു. ടി.പി അബ്ദുല്‍ ഹഖ് അധ്യക്ഷനായി. കെ.എന്‍.എ ഹമീദ്, മജീദ് കാടേങ്ങല്‍, വി.പി ഷബീര്‍, കെ. അബ്ദുല്‍ മജീദ്, ഷാഹുല്‍ ഹമീദ് മേല്‍മുറി സംസാരിച്ചു.
പൊതുസമ്മേളനം ബസ് സ്റ്റാന്‍ഡില്‍ ശരീഫ് കുറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സി.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. പി. അബ്ദുല്‍ ഖാദര്‍, എന്‍.ടി ശരീഫ്, കൊല്ലേരി രാധാകൃഷ്ണന്, സി.എം.എ ഇബ്രാഹീം സംസാരിച്ചു. സാംസ്കാരിക പരിപാടി സി.എച്ച് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ടൗണില്‍ ശക്തി പ്രകടനവും നടന്നു. ഇന്ന് പ്രതിനിധി സമ്മേളനം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."