HOME
DETAILS
MAL
സര്‍ക്കാര്‍ പ്രതിബദ്ധത തെളിയിക്കണം: യു.ഡി.എഫ് നേതാക്കള്‍
backup
January 13 2019 | 00:01 AM
കല്‍പ്പറ്റ: മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ച ശാസ്ത്രീയ പഠനത്തിനു സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി എ കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്ത സാധ്യത സംബന്ധിച്ച പ്രചാരണം സംശയാസ്പദമാണ്.
ജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ അകറ്റണം. കോട്ടത്തറ വില്ലേജിലെ ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്നു വ്യക്തമായാല്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു വേറെ സ്ഥലം ഉടന്‍ കണ്ടെത്തണം. മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനു യോജിച്ച സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒന്നിലധികം സ്ഥലങ്ങള്‍ വൈത്തിരി താലൂക്കില്‍ത്തന്നെ ലഭ്യമാണ്.
മെഡിക്കല്‍ കോളജ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ പ്രതിബദ്ധത തെളിയിക്കണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."