റോഡ് വികസനം; എല്ലാ നിയോജക മണ്ഡലത്തിനും തുല്യനീതി ഉറപ്പു വരുത്തും: ജി. സുധാകരന്‍
കൊല്ലം: സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലത്തിനും തുല്യനീതി ഉറപ്പു വരുത്തിയായിരിക്കും റോഡ് വികസനം നടപ്പാക്കുകയെന്ന് മന്ത്രി ജി. സുധാകരന്‍. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കോ നേതാവിനോ പരിഗണിന ലഭിക്കുന്നു എന്ന പരാതി ഇനിയുണ്ടാകില്ല. നവീകരിച്ച കരുനാഗപ്പള്ളി അഴീക്കല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് നിര്‍മാണത്തില്‍ വിട്ടുവീഴ്ച്ചയില്ലത്ത സമീപനമാണ് സര്‍ക്കാരിനുള്ളത്. പ്ലാസ്റ്റിക് വേസ്റ്റുകള്‍ ശാസ്ത്രീയമായി സംസ്‌ക്കരിച്ച് റോഡ് നിര്‍മാണത്തില്‍ ഉപയോഗപ്പെടത്തും. പത്തു വര്‍ഷംവരെ ഈടുനില്‍ക്കുന്ന നിര്‍മാണ രീതിയാണ് ഇത്. റബ്ബര്‍, കയര്‍, ഭൂവസ്ത്രം എന്നിവയും റോഡ് നിര്‍മാണത്തില്‍ ഉപയോഗിക്കും. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ വരെയുള്ളവരുടെ മേല്‍നോട്ടം ഉറപ്പു വരുത്തിയിട്ടുണ്ട്. അതിനാല്‍ റോഡ് നിര്‍മാണത്തില്‍ സാധാരണ കാണാറുള്ള അപാകതകള്‍ വളരെയേറെ പരിഹരിക്കാനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.സി വേണുഗോപാല്‍ എം.പി അധ്യക്ഷത വഹിച്ചു. ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, ഓച്ചിറ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്തംഗം സി. രാധാമണി, തദ്ദേശ സ്വയംഭരണ നേതാക്കളായ എം.ബി സഞ്ജീവ്, റംല, എന്‍ ബിനുമോന്‍, എസ് സുഹാസിനി, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം. അന്‍സാര്‍, എക്‌സിക്യൂട്ടീപ് എഞ്ചിനീയര്‍ ഡോ. എ സിനി തുടങ്ങിയവര്‍ സംസാരിച്ചു. കരുനാഗപ്പള്ളി അഴീക്കല്‍ റോഡിന്റെ നവീകരണ പദ്ധതിക്കായി 13 കോടി രൂപയുടെ അനുമതി 2014ല്‍ ലഭിച്ചു. 11.850 കിലോമീറ്റര്‍ നീളവും 5.50 മീറ്റര്‍ വീതിയുമുള്ള റോഡ് ബി.എം.ബി.സി സാങ്കേതി വിദ്യഉപയോഗിച്ചാണ് നിര്‍മച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."