ബിയര്‍ ലോറി തലകീഴായ് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരുക്ക്
കരുനാഗപ്പള്ളി: ദേശീയപാത ചങ്ങന്‍കുളങ്ങരയില്‍ ബിയര്‍ കയറ്റിവന്ന നാഷണല്‍ പെര്‍മിറ്റ് ലോറി തലകീഴായ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്. പരുക്കേറ്റ ചേര്‍ത്തല സ്വദേശി സിദ്ധാര്‍ത്ത (40) നെ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 10 മണിക്കായിരുന്നു അപകടം. ചേര്‍ത്തലയില്‍ നിന്നും 720 കേയ്‌സ് ബിയറുമായി കൊല്ലം ബീവറേജ് വെയര്‍ ഹൗസിലേക്ക് വരുന്നതിനിടെ എതിരേ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. വീഴ്ച്ചയില്‍ 46 കേയ്‌സ് ബിയര്‍ കുപ്പികള്‍ പൊട്ടി. വിവരം അറിഞ്ഞ് കരുനാഗപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും ഓച്ചിറ പൊലിസും സ്ഥലത്ത് എത്തി മറ്റൊരു ലോറി വരുത്തി ബിയര്‍ കേയ്‌സ് കൊല്ലത്തേക്ക് കയറ്റി വിട്ടു.
ചങ്ങന്‍കുളങ്ങര ജങ്ഷനില്‍ വാഹനാപകടം നിത്യസംഭവമായി മാറിയിരിക്കുകയാണ്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഗ്യാസുമായി വന്ന ക്യാപ്‌സൂള്‍ ടാങ്കര്‍ ലോറി തലകീഴായ് മറിഞ്ഞ് വന്‍ ദുരന്തത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ പൈപ്പ് കയറ്റിവന്ന എയ്‌സ് ടമ്പോ മറിഞ്ഞ് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയപാതയോട് ചേര്‍ന്നുള്ള കുഴി വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാത്തതിനാലാണ് ഇവിടെ അപകടം നിത്യസംഭവമായി മാറിയിരിക്കുന്നതെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."