സംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ പുതിയ സര്‍ക്കാരെന്ന് ബി.ജെ.പി; മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുംബൈ ഹോട്ടലില്‍, 'ഓപ്പറേഷന് താമര' വിജയിക്കുമോ
ബംഗളൂരു: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുംബൈയിലെ ഹോട്ടലില്‍ ബി.ജെ.പി നേതാക്കളോടൊപ്പമാണെന്ന് മന്ത്രി ഡി.കെ ശിവകുമാര്‍ വെളിപ്പെടുത്തിയതിനു പിന്നാലെ, ഭരണം മാറുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പി. മകര സംക്രാന്തിക്ക് ശേഷം സംസ്ഥാനത്ത് പുതിയ ഭരണമായിരിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പു കൂടി മുന്നില്‍ കണ്ടാണ് ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിന്റെ പദ്ധതിയോടെയുള്ള പുതിയ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിച്ചാല്‍ ബി.ജെ.പി നിലയില്ലാ കയത്തിലേക്ക് വീഴുമെന്നാണ് തങ്ങളുടെ നേതൃത്വം കണക്കുകൂട്ടുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ പറഞ്ഞു. 'കര്‍ണാകയില്‍ നിന്ന് പരമാവധി സീറ്റ് നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സ്വന്തമായി സര്‍ക്കാരുണ്ടെങ്കില്‍ മാത്രമേ അതിനു സാധ്യമാവുകയുള്ളൂ. അധികാരം നഷ്ടപ്പെട്ടാല്‍ ജെ.ഡി.എസ് ഒറ്റയ്ക്ക് മത്സരിക്കുകയോ രക്ഷയ്ക്കായി ബി.ജെ.പിക്കൊപ്പം ചേരുകയോ ചെയ്യും. അപ്പോള്‍ കോണ്‍ഗ്രസിന്റെ ആത്മധൈര്യം ചോരും. അതുകൊണ്ടാണ് ഞങ്ങളുടെ നേതാക്കന്മാര് അവസാന ശ്രമത്തിനിറങ്ങിയത്'- ബി.ജെ.പി എം.എല്‍.എ പറഞ്ഞു.
Read more... കര്‍ണാടകയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം?- മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കളോടൊപ്പം മുംബൈയിലെ ഹോട്ടലിലെന്ന് ഡി.കെ ശിവകുമാര്‍
അതേസമയം, പുതിയ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ യോഗം ചേര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ്. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുംബൈയില്‍ ബി.ജെ.പി നേതാക്കളോടൊപ്പമാണെന്ന് കോണ്‍ഗ്രസിന്റെ 'ട്രബിള്‍ ഷൂട്ടര്‍' നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."