HOME
DETAILS
MAL
യു.ഡി.എഫ് വിജിലന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കി
backup
January 15 2019 | 04:01 AM
ആലപ്പുഴ: വനിതാമതിലിനായി വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തത് കണ്ടെത്തുവാനുള്ള യു.ഡി.എഫ് വിജിലന്‍സ് കമ്മിറ്റി ക്രമക്കേടുകള്‍ കണ്ടെത്തി പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കി. പല സര്‍ക്കാര്‍ വകുപ്പുകളുടേയും പണം വനിതാമതിലിനായി ചില ഉദ്യോഗസ്ഥന്മാര് ചെലവഴിച്ചതായി കമ്മിറ്റി കണ്ടെത്തി.
പല ചെലവുകളും സംബന്ധിച്ചുള്ള ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കാന്‍ വനിതാ മതില് സമിതി തയാറാക്കി സമര്‍പ്പിക്കുവാന്‍ വച്ചിരിക്കുകയാണെന്നും കമ്മിറ്റി കണ്ടെത്തി. യു.ഡി.എഫ് വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ ചെയര്മാന് കെ.ബി ഷിബുകുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ സി.എ ജയശ്രീ, എ.എ ജലീല്‍, പി. പ്രകാശന്, ഡി.സി.സി പ്രസിഡന്റ് എം. ലിജു, എം. മുരളി, എ.എ ഷുക്കൂര്‍ എന്നിവര്‍ യു.ഡി.എഫ് വിജിലന്‍സ് കമ്മിറ്റിയുടെ വിലയിരുത്തല്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."