ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി'
ന്യൂഡല്‍ഹി: കേന്ദ്രത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രണ്ടു ദിവസത്തിനകം രാജി വെക്കുമെന്നാണ് പ്രഖ്യാപനം. ജിയില്‍ നിന്നിറങ്ങിയതിന് പിന്നാലെ നടത്തിയ പാര്‍ട്ടി യോഗത്തിലാണ് പ്രഖ്യാപനം.
' രണ്ട് ദിവസത്തിനകം ഞാന്‍ രാജി വെക്കും. ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കും വരെ ഇനി ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. മാസങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ്. എനിക്ക് രാജ്യത്തെ നിയമവ്വസ്ഥ നീതി നല്‍കിയിരിക്കുന്നു. ഇനി ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതിയാണ് എനിക്ക് വേണ്ടത്. ജനങ്ങള്‍ ഉത്തരവിട്ട ശേഷമേ ഇനി ഞാന്‍ ആ കസേരയില്‍ ഇരിക്കുകയുള്ളൂ' കെജ്‌രിവാള്‍ പറഞ്ഞു.
കെജ്‌രിവാള്‍ നിരപരാധിയോ കുറ്റവാളിയോ..ഡല്‍ഹിയിലെ ജനങ്ങളോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബറില്‍ തെരഞ്ഞെടുപ്പ് വേണമെന്നും മഹാരാഷ്ട്രക്കൊപ്പം തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താത്ക്കാലിക മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തചമാക്കി. മനീഷ് തിസോദിയ ചുമതല ഏല്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കും.
സിദ്ധരാമയ്യ (കര്‍ണാടക മുഖ്യമന്ത്രി) , പിണറായി വിജയന്‍ (കേരള മുഖ്യമന്ത്രി) , മമത ദീദി (ബംഗാള്‍ മുഖ്യമന്ത്രി) എന്നിവര്‍ക്കെതിരെ അവര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബി.ജെ.പി. അല്ലാത്തവരോട് എനിക്ക് അപേക്ഷിക്കാനുള്ളത് ഇതാണ്. അവര്‍ നിങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ രാജിവെക്കരുത്. ഇത് അവരുടെ പുതിയ ഗെയിമാണ്- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."