HOME
DETAILS

അപകടങ്ങളുടെ കേന്ദ്രമായി നാഗമ്പടം ബസ് സ്റ്റാന്‍ഡ്

  
backup
February 27 2017 | 18:02 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf


കോട്ടയം: നിയന്ത്രിക്കാന്‍ ആളില്ലാത്ത കോട്ടയം നാഗമ്പടം ബസ്സ്റ്റാന്‍ഡ് എക്കാലവും അപകടങ്ങളുടെ കേന്ദ്രമാണ്. മിക്കപ്പോഴും സറ്റാന്‍ഡിലെത്തുന്ന ബസുകളുടെ അമിതവേഗം ധൃതിയും തുടര്‍ച്ചയായി അപകടങ്ങള്‍ സൃഷ്ടിക്കുകയാണ്. പലപ്പോഴും സ്റ്റാന്‍ഡിലെത്തി ആളുകളെ ഇറക്കുന്ന ബസില്‍ ഡ്രൈവര്‍മാര്‍ മാത്രമാണുണ്ടാകുക.
ബസ് പിന്നോട്ട് എടുക്കുമ്പോള്‍ കൃത്യമായ സൈഡ് പറയേണ്ട കണ്ടക്ടറും ക്ലീനര്‍മാരും ഈ സമയങ്ങളില്‍ ബസില്‍ ഉണ്ടാകാറില്ല. ഇവര്‍ ആളെ ഇറക്കുമ്പോള്‍ തന്നെ ബസില്‍നിന്നും ഇറങ്ങിപോയിട്ടുണ്ടാകും. ബസിന്റെ ഇരുവശങ്ങളും നോക്കി ആളില്ലെന്നു ഉറപ്പു വരുത്തി ബസ് കൃത്യമായി സ്റ്റാന്‍ഡ് പിടിക്കേണ്ടതു ഡ്രൈവര്‍മാരുടെ മാത്രം ഉത്തരവാദിത്തമായി മാറുന്ന കാഴ്ചയാണ്. ഇത്തരത്തില്‍ ബസ് പിന്നോട്ട് എടുക്കുമ്പോള്‍ ഡ്രൈവറുടെ കാഴ്ച പരിമിതമായതിനാല്‍ അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
സൗകര്യങ്ങള്‍ കുറഞ്ഞതും ആളുകളുടെ ബാഹുല്യം കൂടുതലുള്ളതുമായ ബസ്റ്റാന്‍ഡില്‍ അപകടസാധ്യത വളരെയധികമാണ്.
സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ നിശ്ചിത വേഗതയില്‍ മാത്രമേ സഞ്ചരിക്കാവുവെന്നാണു അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും ഒട്ടുമിക്ക ബസുകളും വേഗത നിയന്ത്രിക്കാറില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ തവണ  വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരിഷ്‌കാരം പാളിയെന്നതിന്റെ തെളിവാണ് ഇന്നലത്തെ അപകടം.  ഗതാഗതപരിഷ്‌കാരത്തെ തുടര്‍ന്ന് മുന്‍പ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ ഇറങ്ങിവരുന്ന ഭാഗത്തു കൂടിയാണ് ബസുകള്‍ നിലവില്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത്.
സ്റ്റാന്‍ഡിലേക്കു കയറുന്ന ഭാഗത്തു കൂടി ബസുകള്‍ ഇറങ്ങി പോകണം. എന്നാല്‍ ഗതാഗതരപരിഷ്്കാരം വിജയമായിരുന്നുവെങ്കിലും പൊലിസിന്റെ സാന്നിധ്യം കുറഞ്ഞതോടെ ബസുകള്‍ തോന്നുംപടി സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി.
 ഇങ്ങനെ സ്റ്റാന്‍ഡില്ലേക്കെത്തുന്ന ബസുകള്‍ അലക്ഷ്യമായാണ് മുന്നോട്ടും പിന്നോട്ടുമെടുക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  25 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  25 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  25 days ago
No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  25 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  25 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  25 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  25 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  25 days ago