HOME
DETAILS

സിറോ മലബാര്‍ സഭ ഇനി എവിടെപ്പോകും?

  
backup
February 05 2020 | 20:02 PM

zero-malabar-saba-06-02-2020

 

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ബെന്നി ബെഹനാന്‍ എം.പിയുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്രസര്‍ക്കാരിന് വേണ്ടി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് മറുപടി നല്‍കിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളൊന്നും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേരളത്തില്‍ നടന്നത് രണ്ട് മിശ്ര വിവാഹങ്ങളാണെന്നും മന്ത്രി വെളിപ്പെടുത്തുകയുണ്ടായി. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും സുപ്രിംകോടതിയും നേരത്തെതന്നെ വ്യക്തമാക്കിയതാണ്.
എന്നാല്‍ കഴിഞ്ഞ ജനുവരി 26ന് സിറോ മലബാര്‍സഭ ലൗ ജിഹാദ് ആരോപണവുമായി വീണ്ടും രംഗത്തു വരികയായിരുന്നു. ഇന്ത്യയിലൊട്ടാകെ പൗരത്വ നിയമ ഭേദഗതിക്കെതിരേ രൂക്ഷമായ സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുസ്‌ലിം വിദ്വേഷത്തില്‍ എണ്ണപകരാനെന്നവണ്ണം സിറോ മലബാര്‍സഭ പഴകി പുളിച്ച ആരോപണം വീണ്ടും ആവര്‍ത്തിച്ചത് കേവലം യാദൃച്ഛികമാണെന്ന് പറയാനാവില്ല. നേരത്തെ സംഘ്പരിവാറായിരുന്നു ലൗ ജിഹാദ് ആരോപണവുമായി രംഗത്തു വന്നിരുന്നതെങ്കില്‍ സിറോ മലബാര്‍സഭ ഇപ്പോള്‍ ഈ വിഷയം ഏറ്റെടുത്തതിന്റെ പിന്നില്‍ വ്യക്തമായ അജന്‍ഡയുണ്ട്. സംഘടിതമായി യുവതികളെയും പെണ്‍കുട്ടികളെയും പ്രണയം നടിച്ച് മതം മാറ്റുന്നതിനെയാണ് ലൗ ജിഹാദ് കൊണ്ട് വിവക്ഷിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ കയ്യിലെ ആയുധങ്ങളായ വിവിധ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു സംഭവം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി നിത്യാനന്ദറായ് ലോക്‌സഭയില്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനായത്.


എന്നാല്‍ ആരെന്ത് പറഞ്ഞാലും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സഭയിലെ വിവിധ രൂപതകളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് സഭയുടെ ആശങ്ക മെത്രാന്‍സിനഡ് പ്രകടിപ്പിച്ചതെന്നുമുള്ള ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന വിശ്വസിക്കുവാന്‍ പ്രയാസമുണ്ട്. ഈ വിഷയത്തില്‍ സിറോ മലബാര്‍സഭക്കെതിരേ വലിയൊരു വിഭാഗം എതിര്‍പ്പുകളുമായി രംഗത്തു വന്നത് ഇതിനോടൊപ്പം വായിക്കണം. സഭയിലെ ഭൂരിപക്ഷംപേരും സഭാ നേതൃത്വത്തിന്റെ പല തീരുമാനങ്ങള്‍ക്കും എതിരാണ്.
ഇസ്‌ലാം മതവുമായി നിലനില്‍ക്കുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയത്തെ സിനഡ് വിലയിരുത്തിയിട്ടില്ലെന്നും മാര്‍ ആലഞ്ചേരി പറയുന്നുണ്ട്. വസ്തുതകള്‍ക്ക് വിരുദ്ധമാണ് ഈ പ്രസ്താവന. ലൗ ജിഹാദ് ആരോപണവുമായി സിറോ മലബാര്‍ സഭ സിനഡ് രംഗത്തു വരുന്നതിന് മുന്‍പ്തന്നെ മുസ്‌ലിംകള്‍ക്കെതിരേ പ്രത്യക്ഷ വര്‍ഗീയാരോപണങ്ങളുമായി സഭ രംഗത്തുവന്നിരുന്നു. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയതിന് തൊട്ടുപുറകെ ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കോട്ട് ജന്മഭൂമിയില്‍ എഴുതിയ ലേഖനം ഹിന്ദുത്വവാദികളെ പ്രീണിപ്പിക്കുന്നതും മുസ്‌ലിംകള്‍ക്കെതിരെയുള്ള വര്‍ഗ്ഗീയ വിദ്വേഷ പ്രകടനവുമായിരുന്നു. രാജ്യത്തൊട്ടാകെ പൗരത്വ നിയമ ഭേദഗതിക്കെതിരേ രൂക്ഷമായ സമരം നടത്തുമ്പോള്‍ എരിതീയില്‍ എണ്ണപകരുന്നതായിരുന്നു ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കോട്ടിന്റെ ലേഖനം. സിറോ മലബാര്‍സഭ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ ഹിന്ദുത്വപ്രീണനം തുടരുകയാണെന്ന ആരോപണം ഇതേതുടര്‍ന്ന് വ്യാപകമായി. വല്ലാത്ത ഇരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്നത്‌പോലെ എന്നാണ് ലേഖനത്തില്‍ കെ.സി.ബി.സി വക്താവ് കൂടിയായ അദ്ദേഹം പൗരത്വ നിയമ ഭേദഗതിയെ ഉപമിച്ചത്.

 


പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ എതിര്‍ക്കാതെ അന്ധമായ ബി.ജെ.പി വിരോധം വെച്ചുപുലര്‍ത്തുന്നത് ബി.ജെ.പിയെ വിമര്‍ശിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അപ്രസക്തമാക്കുമെന്നും അദ്ദേഹം എഴുതി. കേരളത്തിലെ സഭയുടെ നേതൃത്വം ഹിന്ദുത്വ കക്ഷിയോട് രഹസ്യമായ അനുഭാവം പുലര്‍ത്തുകയാണെന്നാണ് ഈ ലേഖനത്തില്‍ തെളിഞ്ഞത്. തുടര്‍ന്ന് മാര്‍ ആലഞ്ചേരി പറയുന്നു മുസ്‌ലിംകളുമായുള്ള സൗഹാര്‍ദത്തിന് ഹാനിവരുത്തുന്ന നീക്കമായി ലൗജിഹാദിനെ കാണരുതെന്ന്. പൗരത്വ ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ നോട്ടിസ് വിതരണോദ്ഘാടനം ഈ ബിഷപ്പ് തന്നെയാണ് നിര്‍വഹിച്ചതെന്നും ഓര്‍ക്കണം. യൂറോപ്പ് വലിച്ചെറിഞ്ഞ ഫാസിസമെന്ന മനുഷ്യവിരുദ്ധമായ ഒരു രാഷ്ട്രീയത്തെ സഹജീവിസ്‌നേഹം ദൈവസ്‌നേഹമെന്ന് ഉദ്‌ഘോഷിക്കുന്ന ഒരു മതത്തിന്റെ വന്ദ്യപുരോഹിതന്‍ വാരിപ്പുണരുന്നത് വിരോധാഭാസം തന്നെ.


അതേപോലെതന്നെ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഈയിടെ നടത്തിയ അതിനീചവും വര്‍ഗീയ വിഷജ്വരം പിടിപെട്ടതുമായ പ്രസംഗവും മറക്കാറായിട്ടില്ല. ടിപ്പു ജനിക്കുന്നതിന് മുന്‍പ് ടിപ്പുവും ടിപ്പുവിന്റെ സൈന്യവും ക്രിസ്ത്യാനികളെ ആക്രമിക്കാന്‍ വന്നതും അതിനെ തടുക്കുവാന്‍ മാവ് കുനിഞ്ഞ് കൂനമ്മാവായതുമുള്ള പച്ചനുണ പടച്ചുവിടാന്‍ ളോഹയിട്ട ഈ മനുഷ്യന് അശേഷ മടിയുണ്ടായില്ല. ഇതെല്ലാം കണ്ടും കേട്ടും നില്‍ക്കുന്ന മുസ്‌ലിം സമുദായത്തോടാണ് മാര്‍ ആലഞ്ചേരി പറയുന്നത് മുസ്‌ലിംകളുമായി നിലനില്‍ക്കുന്ന സൗഹാര്‍ദത്തെ തകര്‍ക്കുന്നതല്ല സഭയുടെ ഇത്തരം നടപടികളെന്ന്.
ചരിത്രപരമായ കാരണങ്ങളോ ലൗ ജിഹാദോ അല്ല സിറോ മലബാര്‍ സഭയെ സംഘ്പരിവാര്‍ സഹയാത്രികരാക്കി മാറ്റിയത്. മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള സഭാനേതൃത്വം വന്‍ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. കോടതിയിലും ആദായ നികുതി വകുപ്പിലും മാര്‍ ആലഞ്ചേരിക്കെതിരേ നടക്കുന്ന സിവില്‍, നികുതി വെട്ടിപ്പ് കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടി മാത്രമാണ് കര്‍ദ്ദിനാള്‍ ബി.ജെ.പിയുമായി സഹകരിക്കുന്നത്. ഇതിനുവേണ്ടി ഇന്ത്യയിലെ മുഴുവന്‍ ന്യൂനപക്ഷ സമുദായങ്ങളെയും വഞ്ചിക്കുന്ന ബി.ജെ.പിയുടെ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കുന്ന നോട്ടിസ് വിതരണം ഉദ്ഘാടനം ചെയ്യാന്‍വരെ അദ്ദേഹം തയാറായി.


രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിച്ച് മനുസ്മൃതിയെ ഭരണഘടനയാക്കി സവര്‍ക്കറെയോ ഗോഡ്‌സെയെയോ രാഷ്ട്രപിതാവാക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയാന്‍ കഴിയാത്ത സഭാതലവന്‍ വിശ്വാസികള്‍ക്ക് മുഴുവന്‍ മാനക്കേടാണെന്ന് സഭാ സുതാര്യസമിതി ആരോപിച്ചിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവില്‍പ്പന, വ്യാജരേഖ വിവാദം തുടങ്ങിയ കേസുകളില്‍ മാര്‍ ആലഞ്ചേരി പ്രതിയാണ്. കഴിഞ്ഞ ജനുവരി 19ന് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗ്ഗീസ് നല്‍കിയ പരാതിയില്‍ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കാക്കനാട് മജിസ്‌ട്രേറ്റ് മറ്റൊരു കേസും എടുത്തിരിക്കുകയാണ്. മാര്‍ച്ച് 13ന് മാര്‍ ആലഞ്ചേരി കോടതിയില്‍ ഹാജരാകണം.
വിശ്വാസ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കിയതാണ്. നിയമത്തില്‍ ലൗ ജിഹാദിനൊരു നിര്‍വചനമില്ല. സംഘ്പരിവാര്‍ പരീക്ഷണശാലയില്‍ ചുട്ടെടുത്തതാണ് ഈ പ്രയോഗം. കേന്ദ്രസര്‍ക്കാര്‍ ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞിട്ടും അടങ്ങിയിരിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തയാറാകാതിരിക്കുന്നത് കേസുകളുടെ ഭാരം തന്നെയായിരിക്കണം. ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പിന്തുണയുമായി

അദ്ദേഹത്തോടൊപ്പമുണ്ടുതാനും. ലൗ ജിഹാദ് ഇല്ലെന്നു കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പറഞ്ഞ സ്ഥിതിക്ക് ഹൈക്കോടതിയും സുപ്രിംകോടതിയും തീര്‍പ്പ് കല്‍പിച്ച സ്ഥിതിക്ക് ഇനി അത്തരമൊരു പദപ്രയോഗം നടത്താന്‍ സിറോ മലബാര്‍ സഭക്കോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കോ കഴിയില്ല. 2009 മുതല്‍ തുടങ്ങിയ ലൗ ജിഹാദ് ആരോപണങ്ങള്‍ക്ക് ഇതോടെ വിരാമം കുറിക്കുമ്പോള്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്ന ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പഴകി പുളിച്ച, ഓര്‍ക്കുമ്പോള്‍ തികട്ടല്‍ വരുന്ന ഈ പദപ്രയോഗവുമായി ഇനി എവിടെയാണു പോവുക?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago