HOME
DETAILS

മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്റ്: തൃശൂരില്‍ യോഗം ചേര്‍ന്നു

  
backup
January 15 2019 | 06:01 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%8a%e0%b4%b0

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാര്‍ തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ പോകുന്ന മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട യോഗം ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്നു. പദ്ധതിയുടെ മാതൃക, നടത്തിപ്പ്, സാങ്കേതിക വശങ്ങള്‍ എന്നിവ പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന നോഡല്‍ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സിയിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.
പൂര്‍ണമായും പൊതു സ്വകാര്യ പങ്കാളിത്തത്തോടുകൂടി നടക്കുന്ന പദ്ധതിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്ലാന്റുകളായിരിക്കും സ്ഥാപിക്കുന്നത്. പാന്റ് പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദമായാണ് പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി വിജയകരമായി പ്രവര്‍ത്തിക്കുന്ന മാതൃകയിലായിരിക്കും ഈ പ്ലാന്റിന്റെ പ്രവര്‍ത്തനവും.
പദ്ധതി നടപ്പാകുന്നതോടെ തൃശൂര്‍ ജില്ല നേരിടുന്ന മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് യോഗത്തില്‍ വിശദീകരിച്ചു.
ജില്ലാ കലക്ടര്‍ ടി.വി അനുപമ അധ്യക്ഷയായ യോഗത്തില്‍ അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും ലാലൂര്‍ നിവാസികളും പങ്കെടുത്തു. കൗണ്‍സിലര്‍മാരും പ്രദേശവാസികളും മാലിന്യ സംസ്‌കരണ പ്ലാന്റ് എന്ന പദ്ധതിക്ക് അനുകൂലമാണെങ്കിലും നഗര ഹൃദയത്തുള്ള ലാലൂരില്‍ നടപ്പാക്കുന്നതിലുള്ള ആശങ്ക അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍ ഈ പദ്ധതിക്കായി പരിഗണിക്കേണ്ടതാണെന്നും അവര്‍ ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശവാസികളുടെയും ജനപ്രതിനിധികളുടെയും പ്രതികരണങ്ങളും ആശങ്കകളും ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  24 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  24 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  24 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  24 days ago