HOME
DETAILS
MAL
താനറിയാതെ ഇഖാമ കോപ്പി മറ്റുള്ളവർ ദുരുപയോഗം ചെയ്‌തു; ജയിലിലായ മലയാളി മോചിതനായി
backup
January 15 2019 | 11:01 AM
റിയാദ്: തന്റെ പേരിലുള്ള ഇഖാമ താനറിയാതെ ദുരുപയോഗം ചെയ്‌തു ഒടുവിൽ ജയിലിൽ കഴിയേണ്ടി വന്ന മലപ്പുറം സ്വദേശി ജയിൽ മോചിതനായി. മറ്റുളവര്‍ തന്‍റെ ഇഖാമയുടെ കോപ്പി ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനമാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് റഫീഖ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.
റിയാദിലെ ഒരു സ്വകാര്യ കംബനിയിൽ ജോലി ചെയ്യുന്ന റഫീഖ് തൻ്റെ ഇഖാമ പുതുക്കാനായി സമർപ്പിച്ചപ്പോഴാണ് തന്‍റെ പേരിലുള്ള കുരുക്ക് മനസ്സിലായത്. തന്‍റെ പേരില്‍ ഏറെ ദൂരത്തുള്ള അൽബാഹയിലെ ബൽഖർൻ പോലീസ് സ്റ്റേഷനിൽ കേസുള്ളതിനാൽ അവിടെ ഹാജരായി പോലീസ് ക്ളിയറൻസ് നൽകണമെന്ന് ആവശ്യപ്പെട്ടു. ഈ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അവിടെയതി പോലീസ് സ്റ്റേഷനിൽ ഹാജരായ റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റഫീഖിൻ്റെ ഇഖാമ കോപ്പി ഉപയോഗിച്ച് ആരോ വാങ്ങിയ സിം കാർഡ് കുറ്റവാളിയായ മറ്റൊരാൾ ഉപയോഗിച്ചതായി ഇവിടെവെച്ചാണ് മനസ്സിലായത്. നേരത്തെ സിം കാർഡ് വാങ്ങിയപ്പോൾ താൻ നൽകിയ ഇഖാമ കോപ്പിയാണു ക്രിമിനലുകൾ ദുരുപയോഗം ചെയ്തതെന്ന് മനസ്സിലായ റഫീഖ് സഹ പ്രവർത്തകനായ സഫീർ കരുനാഗപ്പള്ളി മുഖേനെ മലപ്പുറം ജില്ല ഒ ഐ സി സി കമ്മിറ്റി ഭാരവികളെ വിവരം അറിയിച്ചു.
തുടർന്ന് ഒ ഐ സി സി കമ്മിറ്റി ഭാരവാഹികൾ സാമൂഹ്യ പ്രവർത്തകരായ തെന്നല മൊയ്തീൻ കുട്ടി, സജ്ജാദ് ഖാൻ, അഷ്രഫ് വടക്കേവിള, അമീർ പട്ടണത്ത് എന്നിവരുടെ സഹായം തേടുകയും അവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ സഹായങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്തു. ശേഷം അൽബാഹയിലെ സാമൂഹ്യ പ്രവർത്തകൻ അഷ്രഫ് കുറ്റിച്ചൽ ബന്ധപ്പെട്ട വകുപ്പുകളുമായി നിരന്തരമായി ബന്ധപ്പെട്ടാണു റഫീഖിൻ്റെ നിരപരാധിത്വം ബൊധ്യപ്പെടുകയും ജയിൽ മോചിതനാകുകയും ചെയ്തത്. ഇഖാമ പോലോത്ത ഐഡന്റിറ്റി കാര്‍ഡുകളോ കോപ്പിയോ സമര്‍പ്പിക്കുമ്പോള്‍ കണിശമായ ജാഗ്രത വേണമെന്ന സന്ദേശമാണ് റഫീഖിന്റെ ജയില്‍ വാസം വ്യക്തമാക്കുന്നത്.
ഇഖാമയുടെ കീഴില്‍ എത്ര സിം ഉണ്ടെന്നു അറിയാന്‍
https://portalservices.citc. gov.sa/E-Services/MyNumbers/ MyNumbersInquiry.aspx എന്ന വെബ്‌സൈറ്റില്‍ കയറുക. ഇംഗ്ളീഷ് സെലക്റ്റ് ചെയ്ത ശേഷം ഇഖാമ നമ്പറും ഇഖാമ നമ്പറുമായി ലിങ്ക് ഉള്ള ഒരു മൊബൈൽ നമ്പറും നൽകാനുള്ള കോളങ്ങളിൽ അവ പൂരിപ്പിക്കുക. ശേഷം കാണുന്ന പ്രത്യേക അക്ഷരങ്ങള്‍ കൂടെ പൂരിപ്പിച്ച് സെർച്ച് അടിച്ചാൽ ഒരു വേരിഫിക്കേഷൻ കോഡ് നേരത്തെ നൽകിയ മൊബൈൽ നംബരിലേക്ക് മെസ്സേജായി വരും.
ഇപ്പോള്‍ കിട്ടിയ വെരിഫിക്കേഷന്‍ കോഡ് വെബ്സൈറ്റിൽ കാണുന്ന കോളത്തിൽ ചേർത്ത് "തുടരുക" ക്ളിക്ക് ചെയ്താൽ നേരത്തെ നൽകിയ ഇഖാമ നംബരിൽ രെജിറ്റർ ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നംബരുകളുടെ വിവരങ്ങൾ ലഭിക്കും. നാം ഉപയോഗിക്കാത്ത അധികം സിമുകള്‍ ഇഖാമയില്‍ ഉള്ളതായി കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സിം കമ്പനികളുടെ ഓഫീസുമായി ബന്ധപ്പെട്ടു അവ ഒഴിവാക്കേണ്ടതാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ പോലീസ് നടപടികള്‍ നേരിടേണ്ടി വന്നേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."