HOME
DETAILS
MAL
വെടിവച്ചയാള്‍ എ.എ.പിക്കാരനാണെങ്കില് ഇരട്ടി ശിക്ഷ നല്‍കൂ: കെജ്രിവാള്
backup
February 06 2020 | 02:02 AM
ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം നടക്കുന്ന സ്ഥലത്ത് വെടിവയ്പ് നടത്തിയയാള്‍ ആം ആദ്മി പാര്‍ട്ടിക്കാരനാണെങ്കില്‍ ഇരട്ടി ശിക്ഷ നല്‍കൂവെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കെജ്രിവാള്. കപില്‍ ഗുജ്ജറിന് ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന് എനിക്കറിയില്ല. ആം ആദ്മി പാര്‍ട്ടിയുമായി അകന്ന ബന്ധമെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ക്ക് ഇരട്ടി ശിക്ഷ നല്‍കണം. അയാള്‍ 10 വര്‍ഷം തടവുശിക്ഷ അര്‍ഹിക്കുന്നുവെങ്കില്‍ 20 വര്‍ഷം തടവുശിക്ഷ നല്‍കണം.
ഷഹീന്‍ബാഗില്‍ വെടവയ്പ് നടത്തിയ കപില്‍ ഗുജ്ജര്‍ ആം ആദ്മി പാര്‍ട്ടി അംഗമാണെന്ന് ഡല്‍ഹി പൊലിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് ഈ ആരോപണമെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."