എ.എഫ്.സി കപ്പ് യോഗ്യത: ബംഗളൂരു എഫ്.സിക്ക് ജയം
തിംഫു: എ.എഫ്.സി കപ്പ് 2020ലെ യോഗ്യതാ മത്സരത്തിലെ ആദ്യ പാദ മത്സരത്തില്‍ ബംഗളൂരു എഫ്സിക്ക് ജയം. ഭൂട്ടാന് ക്ലബ്ബ് പാരോ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു തോല്‍പ്പിച്ചത്. ഇരു ടീമുകളും ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 53ാം മിനുട്ടില്‍ റോഷന്റെ അസിസ്റ്റില്‍ ഹയോക്കിപ്പാണ് ബംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്. തെക്കന്‍ ഏഷ്യാ മേഖലയില്‍ നിന്നുള്ള മത്സരത്തില്‍ ഭൂട്ടാന് ക്ലബ്ബിനെ അവരുടെ ഹോം ഗ്രേൗണ്ടില് വീഴ്ത്തിയത് ബംഗളൂരുവിന് ആത്മവിശ്വാസമേകും. 12ന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ വിജയിച്ചാല്‍ പ്ലേ ഓഫിലെത്താന്‍ ബംഗളൂരുവിനാകും. മലയാളി താരം ആഷിഖ് കുരുണിയന് ബംഗളൂരു നിരയിലു@ണ്ടായിരുന്നു. 30 അംഗ ടീം പ്രഖ്യാപിച്ചപ്പോള്‍ ലിയോണ്‍ അഗസ്റ്റിന്, റിനോ ആന്റോ എന്നീ മലയാളികളും ബംഗളൂരു നിരയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."