HOME
DETAILS

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

  
Web Desk
October 12 2024 | 01:10 AM

Political Turmoil in Maharashtra Ahead of Assembly Elections

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയനാടക അഭ്യൂഹം. ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത രൂക്ഷം. മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മില്‍ വാക്കേറ്റമുണ്ടായതായും അജിത് പവാര്‍ ഇറങ്ങിപ്പോയതായും റിപ്പോര്‍ട്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി.ജെ.പി, ശിവസേന (ഷിന്‍ഡെ), എന്‍.സി.പി (അജിത് പവാര്‍ ) പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് സഖ്യത്തിലെ ഭിന്നത ഇരട്ടിയാക്കി. നിരവധി രാഷ്ട്രീയനാടകങ്ങള്‍ക്കാണ് കഴിഞ്ഞ അഞ്ചുവര്‍ഷം മഹാരാഷ്ട്ര സാക്ഷ്യംവഹിച്ചത്.
അടുത്തവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തെക്കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കുന്നതിനിടെയാണ് വിയോജിപ്പുമായി അജിത് പവാര്‍ എഴുന്നേറ്റത്. ചില പദ്ധതികളോടുള്ള എതിര്‍പ്പ് പരസ്യമാക്കിയതോടെ ഷിന്‍ഡെയും അജിത് പവാറും വാക്കേറ്റമുണ്ടായി. ഇരുവരെയും പിന്തുണച്ച് ശിവസേന, എന്‍.സി.പി മന്ത്രിമാര്‍ ചേരിതിരിഞ്ഞതോടെ മന്ത്രിസഭാ യോഗം അലങ്കോലമായതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ക്ഷുഭിതനായ അജിത് പവാര്‍ ഇറങ്ങിപ്പോവുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിരവധി ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് ബി.ജെ.പി നേതൃത്വം ഷിന്‍ഡെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍, മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്ക് ധനമന്ത്രി കൂടിയായ അജിത് പവാര്‍ അനുമതിനല്‍കാത്തത് മഹായുതി സഖ്യത്തില്‍ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്.
എന്‍.സി.പി മണ്ഡലങ്ങളിലെ ചില പദ്ധതികളുമായി ബന്ധപ്പെട്ട് തങ്ങളുമായി കൂടിയാലോചന നടത്തിയില്ലെന്ന പരാതിയിലാണ് അജിത് പക്ഷം. എന്നാല്‍, മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത ഉപമുഖ്യമന്ത്രി അജിത് പവാര്‍ നിഷേധിച്ചു. തനിക്ക് ലാത്തൂരിലേക്ക് പോകേണ്ടതിനാല്‍ വിമാനസമയം കണക്കാക്കി നേരത്തെ പോയതാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അജിത് പവാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

മഹായുതി സഖ്യത്തില്‍ ബി.ജെ.പി മത്സരിക്കുന്ന സീറ്റുകളെക്കുറിച്ച് ധാരണയായെങ്കിലും ശിവസേന, എന്‍.സി.പി പാര്‍ട്ടികള്‍ക്കായി നീക്കിവച്ച 47 സീറ്റുകളില്‍ തര്‍ക്കം രൂക്ഷമാണ്. എന്‍.സി.പി സ്വാധീന മേഖലകളിലെ സീറ്റുകളില്‍ ശിവസേന അവകാശവാദം ഉന്നയിച്ചത് തര്‍ക്കം രൂക്ഷമാക്കിയിട്ടുണ്ട്.
മഹായുതി സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ അജിത് പക്ഷം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ശരത്പവാറിനെ ദുര്‍ബലമാക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാറിനെ ബി.ജെ.പി ഭരണപക്ഷത്ത് കൊണ്ടുവന്നത്. എന്നാല്‍, ബി.ജെ.പി നേതാക്കളെ അടര്‍ത്തിയെടുത്ത് ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി ശക്തിയാര്‍ജിക്കുകയാണ്.

Tensions rise within the Maha Yuti alliance as disagreements emerge between Chief Minister Eknath Shinde and Deputy Chief Minister Ajit Pawar during a cabinet meeting. With elections approaching, conflicts over candidate selections and project approvals threaten the stability of the coalition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago