പേരാമ്പ്ര ജി.യു.പി സ്‌കൂളില്‍ അധ്യയനം മുടങ്ങിയ സംഭവം രക്ഷിതാക്കളുടെ സമരം വിജയംകണ്ടു
പേരാമ്പ്ര: പേരാമ്പ്ര ഗവ.യു.പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയ സംഭവത്തില്‍ രക്ഷിതാക്കള്‍ നടത്തിയ സമരം വിജയം കണ്ടു. കെട്ടിടം നിര്‍മിക്കുമ്പോള്‍ സ്‌കൂളിനും അധ്യാപക പരിശീലനത്തിനുമായിരിക്കുമെന്നാണ് തീരുമാനം. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കെട്ടിടത്തില്‍ അവകാശവാദമുന്നയിച്ചു നേരത്തെ എ.ഇ.ഓഫിസായി പ്രവര്‍ത്തിച്ച മുറിയില്‍ ക്ലാസ് മുറി പ്രധാനാധ്യാപകന്‍ ക്രമീകരിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്.
ക്ലാസ് മുറിയില്‍ അധ്യാപകരെ അയക്കുന്നതിന് എ.ഇ.ഒ തടസം നിന്നത് രക്ഷിതാക്കളെ പ്രകോപിതരാക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ കായിക വിനോദ വിജ്ഞാനത്തിനായി സൗകര്യമൊരുക്കാന്‍ നീക്കമാരംഭിച്ചതോടെ രക്ഷിതാക്കളും വിദ്യാര്‍ഥി യുവജന സംഘടനകളും സമരരംഗത്ത് വരികയായിരുന്നു.
ഇന്നലെ രാവിലെ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത പി.ടി.എ എക്‌സികുട്ടീവ് യോഗത്തില്‍ രണ്ടു കെട്ടിടവും സ്‌കൂളിന് സ്വന്തമാണെന്നും കൂടുതല്‍ ഭൗതിക സൗകര്യം ഒരുക്കാന്‍ സഹായം നല്‍കുമെന്നും ഉറപ്പു നല്‍കിയതോടെ പ്രക്ഷോഭത്തില്‍ നിന്ന് രക്ഷിതാക്കള്‍ പിന്‍മാറി. തുടര്‍ന്ന് രക്ഷിതാക്കള്‍ ടൗണില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."