HOME
DETAILS

വെല്ലുവിളിയാകുന്നുവോ വ്യക്തിത്വ വൈകല്യരോഗങ്ങള്‍ ?

  
backup
February 06 2020 | 07:02 AM

personality-disorder-issue-feature-06-feb-2020

ചെറുപ്പം മുതലേ കണ്ടുവരുന്നതും മനസ്സില്‍ ആഴത്തില്‍ വേരോടിയ പ്രത്യേക സ്വഭാവരീതികളും ശീലങ്ങളുമാണ് വ്യക്തിത്വവൈകല്യങ്ങളായി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നത്. ഒരു രോഗാവസ്ഥയായി കണക്കാക്കാനും ചികിത്സിക്കാനും ബുദ്ധിമുട്ടുള്ളതാണ് ഈ വൈകല്യങ്ങള്‍. ജീവിതപങ്കാളിക്കും സഹപ്രവര്‍ത്തകര്‍ക്കും പലപ്പോഴും ഇവരുടെ പെരുമാറ്റം അസഹ്യമായി അനുഭവപ്പെടും. മാനസികസംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ഇവര്‍ ഒരുപക്ഷേ മാനസികരോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചെന്നുവരും.

വിവിധ തരത്തിലുള്ള വ്യക്തിത്വവൈകല്യങ്ങള്‍ കണ്ടുവരാറുണ്ടെങ്കിലും പ്രധാനമായും രണ്ടുമൂന്നുതരം വ്യക്തിത്വവൈകല്യങ്ങളുള്ളവര്‍ ആത്മഹത്യപോലും ചെയ്യുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും, കുറ്റം ചെയ്യുകയും എന്നാല്‍ അതിനെ തുടര്‍ന്ന് കുറ്റബോധമില്ലാത്തവരും, അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്തവരും, മറ്റുള്ളവരുടെ വേദനയില്‍ ദുഃഖം തോന്നാത്തവരും, അസന്മാര്‍ഗിക പ്രവര്‍ത്തികളിലും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരും, സാമൂഹ്യനിയമങ്ങള്‍ പാലിക്കാത്തവരുമാണ് ഇവര്‍.

'ആന്റിസോഷ്യല്‍ അഥവാ സൈക്കോപതിക്' വ്യക്തിത്വ വൈകല്യമുള്ളവര്‍. ഇക്കൂട്ടരില്‍ മദ്യപാനവും മയക്കുമരുന്നുപയോഗവും കൂടുതലായി കണ്ടുവരുന്നു. വിഷാദരോഗവും ഇവരില്‍ കൂടുതലാണ്. ആത്മഹത്യാനിരക്കും ഇത്തരം വ്യകിത്വ വൈകല്യമുള്ളവരില്‍ കൂടുതലായി കാണാം.
മാനസികരോഗസമുച്ചയങ്ങളായ 'ന്യൂറോസിസി'ന്റെയും, 'സൈക്കോസിസി'ന്റെയും വരമ്പത്തു നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ് 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വമുള്ളവര്‍. സ്ഥിരതയില്ലാത്ത ചിന്തയും വികാരങ്ങളും പെരുമാറ്റവുമാണ് ഇവരുടെ പ്രത്യേകത. സ്വന്തം സ്വത്വത്തെക്കുറിച്ചുള്ള ധാരണയും ഇവര്‍ക്ക് സ്ഥിരമല്ല. മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും ഈ സ്ഥിരതയില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വവൈകല്യമുള്ളവരില്‍ ആത്മഹത്യാശ്രമങ്ങളും ആത്മഹത്യയും കൂടുതലാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
സദാ ദിവാസ്വപ്നം കാണുന്നവരും ഉറ്റവരോടും ഉടയവരോടും എന്നല്ല ആരോടും വൈകാരികമായ ബന്ധവും അടുപ്പവും ഉണ്ടാക്കാത്തവരുമാണ് 'സ്‌കിസോയ്ഡ്' വ്യക്തിവൈകല്യം ഉള്ളവര്‍.

ഉപരിതലത്തില്‍ മാത്രം ലൈംഗികതാല്‍പര്യം പ്രകടിപ്പിക്കുന്നവരും, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റുള്ളവരെ മെരുക്കിയെടുക്കാന്‍ കഴിവുള്ളവരും ആണ് 'ഹിസ്റ്റിരിയോണിക്' വ്യകിത്വ വൈകല്യം ഉള്ളവര്‍. പ്രകടനാത്മകതയാണ് ഇവരുടെ മുഖമുദ്ര. ഇത്തരം വ്യക്തിത്വമുള്ളവരിലും ആത്മഹത്യാശ്രമങ്ങളും ആത്മഹത്യയും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍

പ്രതിസന്ധികളുമായി പൊരുത്തപ്പെടാനുള്ള പ്രയാസമാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. ആത്മഹത്യ ചെയ്യുന്നവരിലും, ആത്മഹത്യാശ്രമം നടത്തുന്നവരിലും കാണുന്ന പ്രധാന രോഗമാണിത്. ജീവിതത്തില്‍ പലരും പലതരം പ്രതിസന്ധികള്‍ നേരിടാറുണ്ട്. കുടുംബ മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കുന്ന സന്ദര്‍ഭങ്ങളും ഇത്തരം സാഹചര്യങ്ങളില്‍ ഉടലെടുത്തേക്കാം. ഭൂരിഭാഗം പേര്‍ക്കും ഇതുമായി പൊരുത്തപ്പെടാന്‍ കഴിയുന്നു. അല്ലെങ്കില്‍ പ്രയാസം മറികടക്കാനുള്ള വഴികള്‍ കണ്ടുപിടിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് അത് താങ്ങാനാവുന്നില്ല. അത്തരക്കാരാണ് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്. അഡ്ജസ്റ്റ്‌മെന്റ്ഡിസോര്‍ഡര്‍ കൂടുതലായും സ്ത്രീകളിലാണ് കാണപ്പെടുന്നത്.

സംശയരോഗം

സംശയരോഗങ്ങളില്‍ പ്രത്യേകിച്ചും പങ്കാളിയുടെ ചാരിത്ര്യത്തെ സംശയമുള്ള ഭര്‍ത്താക്കന്മാരും ഭാര്യമാരും തന്റെ പങ്കാളിയുടെ ദുര്‍മാര്‍ഗ സഞ്ചാരത്തെക്കുറിച്ച് ഓര്‍മിച്ചെടുത്ത് നിസ്സംഗമായി ആത്മഹത്യയില്‍ ശരണം തേടാറുണ്ട്. സംശയരോഗം പലപ്പോഴും കുടുംബ ആത്മഹത്യക്കും വളം വെക്കാറുണ്ട്. സംശയമുള്ള വ്യക്തി പങ്കാളിയേയും കുട്ടികളേയും ആത്മഹത്യക്ക് പ്രേരിപ്പിച്ചോ, കൊന്നോ പ്രശ്‌നങ്ങള്‍ സ്വയം മറികടക്കാറുണ്ട്.

പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്

പ്രസവശേഷം സ്ത്രീകളില്‍ കണ്ടുവരുന്ന ഒരു മാനസിക രോഗമാണിത്. ഇത്തരം സ്ത്രീകള്‍ കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിന് അടിമപ്പെടാറുണ്ട്. അത് ആത്മഹത്യയിലേക്കും കുഞ്ഞിനെ അപായപ്പെടുത്തുന്ന അവസ്ഥയിലേക്കും എത്തിച്ചേരാറുണ്ട്.

മറ്റ് മാനസിക രോഗങ്ങള്‍

ഒബ്‌സസ്സീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍, പാനിക് ഡിസോര്‍ഡര്‍, ആന്‍സൈറ്റി ന്യൂറോസിസ്(അമിത ഉത്കണ്ഠ), ഫോബിയാസ് (അമിതപേടി) എന്നീ രോഗങ്ങളിലും ആത്മഹത്യകള്‍ ഉണ്ടാകാം.

മാനസിക രോഗങ്ങളില്‍

ആത്മഹത്യ കൂടാവുന്ന സന്ദര്‍ഭങ്ങള്‍

1. രോഗബാധയുടെ തുടക്കത്തില്‍-അപ്പോഴവര്‍ സംശയാലുക്കളും കലുഷ ചിന്തകരുമാണ്.

2. രോഗം കുറഞ്ഞുവരുന്ന ഘട്ടത്തില്‍-അവര്‍ക്കപ്പോള്‍ പ്രകടമായ രോഗലക്ഷണങ്ങളില്ല. എന്നാല്‍ ആന്തരികമായി രോഗബാധയുണ്ട്.

3. രോഗനില വഷളാവുന്നതിന്റെ പ്രഥമ ഘട്ടത്തില്‍ രോഗം മാറിയെന്ന് തോന്നാം. എന്നാല്‍ രോഗലക്ഷണങ്ങള്‍ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്നു.

4. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍.

ഇമോഷണല്‍ ഇന്റലിജന്‍സ് (ഇ.ഐ.)

ആത്മഹത്യകളുടെ മറ്റൊരു പ്രധാന മാനസികകാരണം മാനസിക കഴിവുകളിലെ പ്രത്യേകിച്ച് ഇമോഷണല്‍ ഇന്റലിജന്‍സിന്റെ കുറവാണ്. കുടുംബ വഴക്കുമൂലം ആത്മഹത്യ ചെയ്തു, സാമ്പത്തിക പരാധീനതമൂലം ആത്മഹത്യ ചെയ്തു എന്നൊക്കെ പറയുമ്പോഴും പലരും സമാനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, അവരെല്ലാം ആത്മഹത്യ ചെയ്യുന്നില്ല. ചിലര്‍ മാത്രം അതിനു മുതിരുന്നു.
മറ്റുള്ളവര്‍ ഇത്തരം പ്രതിസന്ധികളെ നേരിടുന്നു, സാഹചര്യവുമായി പൊരുത്തപ്പെടുന്നു. പിടിച്ച് നില്‍ക്കുന്നു.

വൈകാരികബുദ്ധിയുള്ളവര്‍ക്ക് പലപ്പോഴും പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാനാകും. എന്നാല്‍ വൈകാരിക ബുദ്ധിക്കുറവുള്ളവര്‍ ചെറിയ മാനസിക വിഷമം ഉണ്ടായാല്‍തന്നെ തളര്‍ന്നുപോകുന്നു. തന്റെതന്നെ വികാരങ്ങളെ മനസിലാക്കാനും നിയന്ത്രിക്കാനും വേണ്ട രീതിയില്‍ ഉപയോഗിക്കാനുമുള്ള കഴിവ്, മറ്റൊരാളുടെ വികാരങ്ങളേയും സാഹചര്യങ്ങളേയും മനസിലാക്കാനും അതിനനുസരിച്ച് പെരുമാറാനുമുള്ള കഴിവ്, ഹൃദ്യമായ രീതിയില്‍ സുഹൃത്ത്ബന്ധങ്ങള്‍ ഉണ്ടാക്കാനും, കാത്തുസൂക്ഷിക്കാനുമുള്ള കഴിവ്, ജീവിതത്തില്‍ സ്വീകാര്യമായ ലക്ഷ്യങ്ങള്‍ കണ്ടെത്തി അതിനെ മുന്‍നിര്‍ത്തി പ്രയാണം ചെയ്യാനുള്ള കഴിവ്, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് ഇവയെല്ലാം ഇമോഷണല്‍ ഇന്റലിജന്‍സില്‍ പെടുന്നു.

ആത്മഹത്യ ചെയ്യുന്നവരില്‍ ഇ.ഐ. വളരെ കുറവാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇ.ഐ. കുറവുള്ളവര്‍ക്ക് തന്റെ വികാരങ്ങളെ നിയന്ത്രിക്കാനോ, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ തുറന്നു പറയാനോ പറ്റുന്നില്ല. പലപ്പോഴും അവര്‍ക്ക് നല്ല സുഹൃത്ത്ബന്ധം ഉണ്ടാവുന്നില്ല. അവര്‍ വേദന കടിച്ചമര്‍ത്തി മാനസിക സംഘര്‍ഷത്തിലേക്ക് വഴുതിവീഴുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago