നഷ്ടമായത് തവനൂര്‍ വലിയ പള്ളി കാര്യസ്ഥനെ
കിഴിശ്ശേരി: തവനൂര്‍ ഒന്നാംമൈല്‍ കുണ്ടുതൊടുവില് മൊയ്തുവിന്റെ വിയോഗം നാട്ടുകാര്‍ കേട്ടതു ഞെട്ടലോടെ. കുടകന്‍ അളിയന് എന്ന വിളിപ്പേരില്‍ നാട്ടുകാരുടെ പ്രിയംപിടിച്ചുപറ്റിയ മൊയ്തു പ്രദേശത്തെ ദീനിപ്രവര്ത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
കൂലിപ്പണിക്കാരനായ നാട്ടുകാരുടെ അളിയന്റെ സേവന മനസ്കത എല്ലാവരേയും ആശ്ചര്യപ്പടുത്തുന്നതായിരുന്നു. തവനൂര്‍ വലിയ പള്ളിയുടെ നേര്ച്ചക്കാര്യങ്ങളെല്ലാം കമ്മിറ്റി അംഗം പോലുമല്ലാത്ത അളിയന് മൊയ്തുവിന്റെ മേല്‍നോട്ടത്തിലായിരുന്നു നടന്നു വന്നിരുന്നത്.
പള്ളിവസ്തുക്കളുടെ ലേലം വിളിയുടെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. അമിത രക്തസ്രാവം കാരണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓപ്പറേഷനു വിധേയമാക്കിയെങ്കിലും പതിനൊന്നാം ദിവസം വിധിക്കു കീഴടങ്ങുകയായിരുന്നു. തവനൂര്‍ മഹല്ലിലെ എല്ലാ കാര്യങ്ങളിലും തന്റെ സേവനം കാഴ്ചവെച്ച അളിയന് മൊയ്തുവിന്റെ വിയോഗം നാട്ടുകാര്‍ ഏറെ വേദനയോടെയാണ് കേട്ടത്. ജനാസ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തവനൂര്‍ വലിയ ജുമാമസ്ജിദില്‍ മറവുചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."