HOME
DETAILS
MAL
നാട്ടുകാര്‍ കൈകോര്‍ത്തു: കക്കറയില്‍ വിഷരഹിത അടുക്കളത്തോട്ടങ്ങള്‍
backup
June 14 2016 | 01:06 AM
കരുവാരകുണ്ട്: ജൈവ പച്ചക്കറി എന്ന കേരളീയ സംസ്ക്കാരം വീട്ടു മുറ്റത്ത് എത്തിച്ചു മാതൃകയാവുകയാണ് കക്കറ നിവാസികള്‍. മഴവില്ല് യുവജന കൂട്ടായ്മയാണ് അടുക്കളത്തോട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
ഇതുവഴി ഒരോ വീട്ടിലും വിഷ രഹിത പച്ചക്കറി നൂറ് മേനി വിളയുന്നു.
കരുവാരകുണ്ട് കക്കറയിലെ വാര്‍ഡ് അംഗം സി.കെ ബിജിനയാണു തന്റെ വാര്‍ഡു പരിധിയിലെ യുവാക്കളെ സംഘടിപ്പിച്ച് കുട്ടായ്മ രൂപീകരിച്ചത്. മൂന്നു മാസം മുമ്പാണ് വിഷ രഹിത പച്ചക്കറിത്തോട്ടം വീട്ടു മുറ്റത്ത് എന്ന പദ്ധതിക്കു രൂപം നല്കി. പച്ചക്കറിത്തൈകള്‍ വീട്ടുമുറ്റത്ത് എത്തിച്ചു.
ലോക പരിസ്ഥിതി ദിനത്തിന് 600 വൃക്ഷത്തൈകളും തണല്‍ മരങ്ങളും ഔഷധ ത്തൈകളും വീടുകളില്‍ നട്ടുപിടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."