HOME
DETAILS

റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

  
backup
February 06 2020 | 17:02 PM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


റിയാദ്: സത്യസന്ധമായ രാഷ്ട്രീയത്തിലൂടെ മുസ്ലീം ലീഗ് പ്രസ്ഥാനത്തിന്ന്‌ ജനകീയാടിത്തറ പാകിയ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെന്ന് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ പോറലേൽ പ്പിക്കാതെ കാത്തു സൂക്ഷിക്കുന്നതിനും കൃത്യമായ തീരുമാനങ്ങളിലൂടെ അത്തരം ഘട്ടങ്ങളെ അതിജയിക്കാനും തങ്ങളുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിനായി. രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ യുവതലമുറയുടെ ആവശ്യകതയെ കണ്ടറിഞ്ഞ അദ്ദേഹം ചെറുപ്പക്കാരെ കർമ്മ രംഗത്തിറക്കി. എല്ലാ വിഭാഗം ജനങ്ങളുമായും സ്നേഹവും സൗഹാർദ്ദവും കാത്തു സൂക്ഷിച്ച തങ്ങൾ സാമുദായിക കലാപങ്ങളുണ്ടായ കാലഘട്ടത്തിൽ പ്രശ്നപരിഹാരത്തിനായി അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയും രമ്യമായി പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കളുമായും ഉറ്റബന്ധം പുലർത്തിയിരുന്ന ബാഫഖി തങ്ങൾ ഐക്യജനാതിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. സുഫ് യാൻ അബ്ദുസലാം അനുസ്മരണ പ്രഭാഷണം നടത്തി. റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. ഹനീഫ മൂർക്കനാട് അധ്യക്ഷത വഹിച്ചു. മൊയ്തീൻ കോയ കല്ലമ്പാറ, ജലീൽ തിരൂർ, കെ.ടി.അബൂബക്കർ, ഉസ്മാനലി പാലത്തിങ്ങൽ, നാസർ മാങ്കാവ്, അഷ് റഫ് അച്ചൂർ, അബ്ദുറഹ്മാൻ ഫറോക്ക്, റഷീദ് പടിയങ്ങൽ എന്നിവർ സംസാരിച്ചു. അർഷാദ് അബൂബക്കർ ഖിറാഅത്ത് നടത്തി. നജീബ് നെല്ലാങ്കണ്ടി സ്വാഗതവും ലത്തീഫ് മടവൂർ നന്ദിയും പറഞ്ഞു.

ചിത്രം: റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ സുഫ് യാൻ അബ്ദു സലാം സംസാരിക്കുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago