തെരേസാ മേയ്ക്ക് തിരിച്ചടി: ബ്രക്‌സിറ്റ് ഉടമ്പടി പാര്‍ലമെന്റ് തള്ളി, വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരും
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പിന്മാറിക്കൊണ്ട് പ്രധാനമന്ത്രി തെരേസാ മേ മുമ്പോട്ടുവച്ച ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. ഇതോടെ പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പിനെ നേരിടേണ്ട സ്ഥിതിയിലാണ് തെരേസാ മേ.
അഞ്ചുദിവസത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ പൊതുസഭയില്‍ ചൊവ്വാഴ്ച രാത്രി നടന്ന വോട്ടെടുപ്പില്‍ 202 നെതിരെ 432 വോട്ടുകള്‍ക്കാണ് കരാര്‍ തള്ളിയത്. ലേബര്‍ പാര്‍ടിയും മറ്റു പ്രതിപക്ഷ കക്ഷികളും കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീ പാര്‍ടിയിലെ നൂറോളം അംഗങ്ങളും ഇവര്‍ക്കൊപ്പം കരാറിനെ എതിര്‍ത്തതാണ് മേയുടെ നീക്കത്തിന് തിരിച്ചടിയായത്.
ആധുനിക യു.കെയുടെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മേ നേരിട്ടത്. വിശ്വാസ വോട്ടെടുപ്പ് നേരിട്ടാല്‍ ഭരണപക്ഷത്തെ അംഗങ്ങള്‍ അനുകൂലിക്കുമോയെന്നും നോക്കേണ്ടതാണ്.
യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനായി ബ്രിട്ടന്റെ താല്‍പര്യം ഹനിക്കുന്ന വ്യവസ്ഥകളാണ് കരാറില്‍ ഉള്ളതെന്ന വിമര്‍ശനനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മേയുടെ വാദങ്ങളൊന്നും അവര്‍ അംഗീകരിച്ചില്ല. ചര്‍ച്ചയ്ക്കുശേഷം സ്പീക്കര്‍ ജോണ്‍ മെര്‍കൗ അംഗീകരിച്ച നാല് ഭേദഗതിക്കു മേലും വോട്ടെടുപ്പ് നടന്നു. ഇതിനുശേഷമാണ് മേയുടെ ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം നല്‍കാനുള്ള അന്തിമ വോട്ടെടുപ്പ് നടന്നത്.
2016 ജൂണ്‍ 23 നാണ് ബ്രിട്ടണില്‍ ബ്രെക്‌സിറ്റിനു മേല്‍ ജനഹിത പരിശോധന നടത്തിയത്. 51.9 ശതമാനം പേര്‍ ഇ.യുവില്‍ നിന്ന് പുറത്തുപോവണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ബ്രക്‌സിറ്റ് ഉടമ്പടിക്കായി മേ നടപടി തുടങ്ങി. 2019 മാര്‍ച്ച് 30നകം നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഉടമ്പടി പാസാക്കാനാവാതെ വന്നതിനാല്‍ ശക്തമായ സമ്മര്‍ദത്തിലാണ് തെരേസാ മേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."