HOME
DETAILS

ലൗ ജിഹാദ് ആരോപണത്തിന്റെ ചിറകൊടിഞ്ഞു; ബെന്നി ബെഹ്‌നാനെ സഭാ വിരുദ്ധനാക്കാന്‍ നീക്കം

  
backup
February 07 2020 | 01:02 AM

benny-behanan-love-jihad-2020


കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തലില്‍ ലൗ ജിഹാദ് ആരോപണം പൊളിഞ്ഞതോടെ ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ച യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ എം.പിക്കെതിരേ സിറോ മലബാര്‍സഭയിലെ ഒരു വിഭാഗം രംഗത്ത്. ഭൂമി ഇടപാട് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സിനഡിനെ മുന്‍നിര്‍ത്തി സഭാ നേതൃത്വം കെട്ടിപ്പൊക്കിയ ലൗ ജിഹാദ് ആരോപണം തകര്‍ന്നത് കനത്ത തിരിച്ചടിയായതോടെയാണ് പുതിയനീക്കം. ബെന്നി ബെഹ്‌നാന്‍ കത്തോലിക്കാ വിരുദ്ധനാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രചാരണങ്ങളാണ് രഹസ്യമായി നടത്തുന്നത്.
സമൂഹമാധ്യമങ്ങളിലെ ബെന്നി ബെഹ്‌നാന്റെ ഒഫിഷ്യല്‍ അക്കൗണ്ടുകളില്‍ സംഘടിതമായ ആക്രമണമണവും ഒരു വിഭാഗം നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് എതിരായെങ്കിലും ലൗ ജിഹാദ് ആരോപണത്തെ സംഘ്പരിവാര്‍ പിന്തുണയോടെ സജീവമാക്കി നിര്‍ത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ലൗ ജിഹാദ് ആരോപണത്തെ തള്ളിയതോടെ തല്‍ക്കാലം വിഷയത്തില്‍ പരസ്യ ചര്‍ച്ചകളിലേക്ക് നീങ്ങേണ്ടെന്ന നിലപാടിലാണ് സഭാ നേതൃത്വം. എന്നാല്‍, രഹസ്യമായി പ്രചാരണം ശക്തമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ബെന്നി ബെഹ്‌നാനെ ലക്ഷ്യം വച്ചു ഒരു വിഭാഗം വൈദീകരുടെ നേതൃത്വത്തിലാണ് രഹസ്യ പ്രചാരണം നടത്തുന്നത്. എം.പിക്കെതിരേ പരസ്യമായി നീങ്ങുന്നത് തിരിച്ചടിയാവുമെന്ന ഭയമുണ്ട്. എം.പിഎന്ന നിലയില്‍ ലോക്‌സഭയില്‍ ചോദ്യം ഉന്നയിക്കാനുള്ള അവകാശത്തെ പരസ്യമായി ചോദ്യം ചെയ്യുന്നത് തിരിച്ചടിയാവുമെന്നതിനാല്‍ വിശ്വാസികള്‍ക്കിടയില്‍ ബെന്നിക്കെതിരേ കരുതലോടെയാണ് പ്രചാരണം നടത്തുന്നത്. ലൗ ജിഹാദ് വിഷയത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കും ബെന്നി ബെഹ്‌നാനോട് നീരസമുണ്ട്. സി.പി.എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ ഭരണ,പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സിറോ മലബാര്‍സഭയുടെ ലൗ ജിഹാദ് ആരോപണത്തില്‍ മൗനം പാലിച്ചപ്പോള്‍ ലോക്‌സഭയില്‍ ബെന്നി ചോദ്യം ഉയര്‍ത്തിയത് ശരിയായില്ലെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്.
ഇതിനിടെ സിനഡില്‍ പരമാര്‍ശം മാത്രമുണ്ടായ ലൗ ജിഹാദ് ആരോപണത്തെ പ്രധാന വിഷയമാക്കി മാറ്റി തിരിച്ചടി ചോദിച്ചു വാങ്ങിയ നേതൃത്വത്തിന്റെ നടപടിയില്‍ സഭയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാണ്. സിനഡ് ഉന്നയിച്ച ആരോപണത്തിനെതിരേ എതിര്‍പ്പ് ഉയര്‍ത്തിയ സിറോ മലബാര്‍സഭയിലെ ഒരു വിഭാഗം വൈദീകരും അല്‍മായരുമാണ് പ്രതിഷേധം കടുപ്പിച്ചത്. ഇതോടെയാണ് സഭാ നേതൃത്വം പരസ്യ നിലപാടുകളില്‍ നിന്നും പിന്‍വാങ്ങി തങ്ങളെ അനുകൂലിക്കുന്ന അല്‍മായ വൈദികരെ രംഗത്തിറക്കുന്നത്.
ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെ ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസും സിറോ മലബാര്‍സഭയെ പിന്തുണയ്ക്കുന്ന അല്‍മായ വേദിയായ കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് പി.പി ജോസഫും കോട്ടയത്ത് കൂടിക്കാഴ്ചയും നടത്തിയതും പുതിയ നീക്കത്തിന്റെ ഭാഗമായാണ്. പി.കെ കൃഷ്ണദാസ് കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും കേന്ദ്രം പുതിയ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം രംഗത്ത് വരികയും ചെയ്തിരുന്നു. സംഘ്പരിവാര്‍ പിന്തുണയോടെ വിഷയം സജീവമാക്കി നിര്‍ത്താനുള്ള നീക്കമാണ് സിറോ മലബാര്‍ സഭ നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല, തെറ്റായി വ്യാഖ്യാനിച്ചു; ദ ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago