ട്രായിക്കൊപ്പം ഡല്‍ഹി ഹൈക്കോടതിയും : ജിയോയ്ക്ക് ക്ലീന്‍ചിറ്റ്, വോഡഫോണിന്റെ പരാതി തള്ളി
ന്യൂഡല്‍ഹി : ഇന്ത്യന്‍ വിപണിയിലെ നെറ്റ്വര്‍ക്ക് ദാതാക്കള്‍ തമ്മിലുള്ള പോരാട്ടം കനക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി ജിയോ മുന്നിട്ട് നില്‍ക്കുകയാണ്. തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ വോഡഫോണ്‍ നല്കിയ പരാതി തള്ളിക്കൊണ്ടാണ് ജിയോയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്.
ജിയോയുടെ വെല്‍ക്കം ഓഫറും ഹാപ്പി ന്യൂ ഇയര്‍ ഓഫറും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ചോദിച്ചുകൊണ്ടാണ് വോഡഫോണ്‍ പരാതി നല്‍കിയത്. കൂടാതെ ട്രായിയുടെ ചട്ടങ്ങള്‍ ജിയോ ലംഘിച്ചു എന്നും വോഡഫോണ്‍ ആരോപിച്ചിരുന്നു. എന്നാല്‍ വിലക്കുകള്‍ക്കതീതമായി ഒന്നും ചെയ്തിട്ടില്ലെന്ന് ജിയോ ട്രായിക്ക് മുന്നില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വോഡഫോണിന്റെ പരാതി തള്ളുന്നതെന്ന് ഡല്‍ഹി കോടതി അറിയിച്ചു.
വെല്‍ക്കം ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് വോയിസ് കോളും ഡാറ്റയും പൂര്‍ണമായും സൗജന്യമായിരുന്നു, ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ ഒരു ജി.ബി വരെയാണ് ഉപഭോക്താക്കള്‍ക്ക് 4.ജി വേഗതയില്‍ ഡേറ്റ ഉപയോഗിക്കാനാകുന്നത്. മാര്‍ച്ച് 31ന് ശേഷം 313 രൂപ റീചാര്‍ജിലൂടെ അണ്‍ലിമിറ്റഡ് സേവനങ്ങള്‍ ആസ്വദിക്കാനാകുമെന്നും ജിയോയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."