ക്യാംപസ് വിങ് പര്യടനം ജില്ലയില്‍
ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിങ് സംസ്ഥാന സമിതി മാര്‍ച്ച് 10,11,12 തിയ്യതകളില്‍ പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനിയറിംഗ് കോളേജില്‍ സംഘടിപ്പിക്കുന്ന 'നാഷണല്‍ ക്യാംപസ് കാളിന്റെ പ്രചരണാര്‍ഥം നടക്കുന്ന 'ക്യാംപസ് മസീറ' ട്രാവന്‍കൂര്‍ മേഖല ഉദ്ഘാടനം ആലപ്പുഴ പുന്നപ്ര കേപ് എഞ്ചിനിയറിങ് കോളജില്‍ നടന്നു.
ക്യാംപസ് പര്യടനത്തിനു ഷബിന്‍ മുഹമ്മദ്, റിയാസ് വെളിമുക്ക്, മുഹമ്മദ് അജ്മല്‍ ആയാംപറബില്, നൈസാം ഹുസൈന് പള്ളിപ്പാട്ടുമുറി, ശഫീഖ് മണ്ണഞ്ചേരി തുടങ്ങിയവറ് നേതൃത്വം നല്‍കി.അരൂക്കുറ്റി ഗവ.യു.പി സ്‌കൂള്‍ ശതോത്തര
രജതജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം
പൂച്ചാക്കല്‍: അരൂക്കുറ്റി ഗവ.യു.പി. സ്‌കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. പൂര്‍വവിദ്യാര്‍ഥിസംഗമം കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ വിശിഷ്ടാതിഥിയായി.
പപ്പുണ്ണിപ്പണിക്കര്‍ സ്മാരകത്തിന്റെ അനാച്ഛാദനം പഞ്ചായത്ത് പ്രസിഡന്റ് ആബിദാഅസീസ് നിര്‍വഹിച്ചു. പൂര്‍വ അധ്യാപകരെ ഡോ. ഗോപിനാഥ് പനങ്ങാട് ആദരിച്ചു. പ്രായംകൂടിയ പൂര്‍വ വിദ്യാര്‍ഥികളായ പുന്നാപ്പള്ളി ശ്രീധരന്‍, പുളിഞ്ഞാപ്പള്ളി ഭാനുമതിയമ്മ, സി സഹദേവന്‍ എന്നിവരെ എം.ആര്‍ ശശി ആദരിച്ചു. കലാകായിക മത്സരങ്ങളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ മാധ്യമപ്രവര്‍ത്തകന്‍ മനോജ് മേനോന്‍ ആദരിച്ചു. വി.എ രാജന്‍, ബി വിനോദ്, കെ.പി കബീര്‍, എം അശോകന്‍, സി.എസ് സത്താര്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന കലാസന്ധ്യ എ.എം ആരീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ടിനിടോം, ആദില്‍ ഇമ്പ്രാഹിം, അരിസ്റ്റോ സുരേഷ്, രാജേഷ് പാണാവള്ളി, മീരാ മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. തുടര്‍ന്ന് പൂര്‍വവിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."