കര്‍ഷക തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി
ആലപ്പുഴ: കര്‍ഷക തൊഴിലാളികളുടെ തൊഴിലും വേതനവും ഉറപ്പ് വരുത്തണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പ്രസാദ് പറഞ്ഞു. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ (ബി.കെ.എം.യു) നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക, ദളിത് പീഡനങ്ങള്‍ക്കെതിരെ നിയമം ശക്തിപ്പെടുത്തുക, ക്ഷേമനിധി ആനൂകൂല്യങ്ങള്‍ കുടിശിഖ തീര്‍ത്ത് വിതരണം ചെയ്യുക, ക്ഷേമപെന്ഷന് മൂവായിരം രൂപയാക്കി ഉയര്‍ത്തുക, തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടായിരുന്നു മാര്‍ച്ച് നടത്തിയത്. കെ.ഡി മോഹനന് അധ്യക്ഷത വഹിച്ചു. ആര് അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു . ടി.ജെ ആഞ്ചലോസ്, എ.ശിവരാജന്, ജി കൃഷ്ണപ്രസാദ്, എന്‍.സുകുമാരപിള്ള, പി.വി സത്യനേശന്, വി മോഹന്‍ദാസ്, വി.എം ഹരിഹരന് എന്നിവര്‍ സംസാരിച്ചു.സാറാമ്മ തങ്കപ്പന് നന്ദി പറഞ്ഞു.
കര്‍ഷക തൊഴിലാളി ഫെഡറേഷന് നേതാക്കളായ എം.എസ് റംലത്ത്, പി.കെ പത്മനാഭന്, ബി ലാലി, കെ സുകുമാരന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. ഇ.എം.എസ് സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു തൊഴിലാളികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."