പതിനാറുകാരിയെ പീഡിപ്പിച്ച വൈദികന്‍ റിമാന്‍ഡില്‍
കൊട്ടിയൂര്‍(കണ്ണൂര്‍):വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ വികാരിയും വയനാട് നടവയല്‍ സ്വദേശിയുമായ ഫാ.റോബിന്‍ വടക്കുംചേരിയെ(48) കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമം പ്രതിക്കെതിരേ ചുമത്തി. തിങ്കളാഴ്ച അങ്കമാലിയില്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത വൈദികനെ ഇന്നലെ രാവിലെ കൊട്ടിയൂരിലെ പള്ളിമുറിയില്‍ എത്തിച്ച് തെളിവെടുത്തു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സന്നാഹത്തെ നിയോഗിച്ചിരുന്നു. കോടതിയില്‍ താന്‍ കുറ്റം ചെയ്തിട്ടുണ്ടെന്നു മജിസ്‌ട്രേറ്റിനു മുമ്പാകെ പ്രതി മൊഴിനല്‍കി. അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടോ എന്ന ചോദ്യത്തിനാണു റോബിന്‍ ഇങ്ങനെ മറുപടി നല്‍കിയത്. പീഡനത്തിന് ഇരയായ കുട്ടിയുടെ പിതാവിനെ പ്രതിയാക്കി രക്ഷപ്പെടാന്‍ റോബിന്‍ ശ്രമിച്ചിരുന്നതായി പൊലിസ് കണ്ടെത്തി. പെണ്‍കുട്ടി പ്രസവിച്ച വിവരം രഹസ്യമാക്കി വച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നു പൊലിസ് അറിയിച്ചു.
ഫാ. റോബിന്‍ മാനേജരായ കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കു വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ചില്ലുകള്‍ തകര്‍ന്നു.
മാതൃകാ പരീക്ഷ അലങ്കോലപ്പെട്ടു. കൂടുതല്‍ പൊലിസെത്തി സംഘര്‍ഷം നിയന്ത്രിച്ചാണു പരീക്ഷ തുടര്‍ന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട് പി.കെ ശ്രീമതി എം.പി സന്ദര്‍ശിച്ചു.
അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ഫാ. റോബിന്‍ വടക്കുംചേരിയെ മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തിലാണു നടപടിയെന്നു രൂപത പി.ആര്‍.ഒ ഫാ. തോമസ് ജോസഫ് തേരകം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."