വിജയോത്സവം-2016; വിദ്യാര്‍ഥികളെ അനുമോദിച്ചു
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി താലൂക്കുകളിലുള്ള എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.സി, ടി.എച്ച്.എസ് പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും, വിദ്യാലയങ്ങളെയും അനുമോദിച്ചു.
ശ്രീകൃഷ്ണപുരം സംഗീത ശില്പം ഓഡിറ്റോറിയത്തില്‍ നടന്ന വിജയോത്സവം-2016 പി ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ ശാന്തകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് നിര്‍വ്വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എ അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ കെ ബിനുമോള്‍, പി. കെ സുധാകരന്‍, ഗീത ടീച്ചര്‍, ബിന്ദു സുരഷ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പ്രഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദേവി, സന്ധ്യ ടീച്ചര്‍, രാജഗോപാല്‍, അബ്ദുല്‍ കരീം, ജിനേഷ്, ഇന്ദിര ടീച്ചര്‍, ശ്രീകൃഷണപുരം പഞ്ചായത്ത് പ്രസിഡന്റ് ഷാജുശങ്കര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ സേതുമാധവന്‍, എസ.് എസ്. എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ യു. കെ ഫൈസല്‍, ആര്‍.എം.എസ്.എ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പ്രേംകുമാര്‍, സെക്രട്ടറി വി എസ് സക്കീര്‍ ഹുസൈന്‍, ഹരിശ്രീ കോര്‍ഡിനേറ്റര്‍ എം. വി രാമനുണ്ണി, വിജയശ്രീ കോര്‍ഡിനേറ്റര്‍ എം.പി ഗോവിന്ദരാജ് എന്നിവര്‍ സംസാരിച്ചു.
വിജയോത്സവത്തില്‍ ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി താലൂക്കുകളിലെ എസ്. എസ്. എല്‍. സി, പ്ലസ് ടു, വി. എച്ച് .എസ്. സി, ടി എച്ച് എസ് പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ സര്‍ക്കാര്‍എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും 100 ശതമാനം വിജയം കരസ്ഥമാക്കിയ സര്‍ക്കാര്‍എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുമാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."