HOME
DETAILS
MAL
നിലമ്പൂര്‍ സ്വദേശി ഹസ്സന് സഊദിയിൽ കുഴഞ്ഞുവീണ് മരിച്ചു
backup
February 08 2020 | 05:02 AM
റിയാദ്: സഊദിയിൽ നിലമ്പൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. നിലമ്പൂര്‍ മുണ്ടേരി സ്വദേശി കണ്ണന്കുലവന് ഹസ്സന് (59) ആണ് താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. 45 വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയായ ഇദ്ദേഹം നിലവിൽ ജിദ്ദയിലെ ബാബ്മക്ക അമാദ ബേക്കറിയിൽ ജോലി ചെയ്തു വരികയാണ്.
ഭാര്യ: ജമീല. മക്കള്‍: ഉസ്മാന്, ഹുസൈന്, റുഖിയ, അന്‍സാര്‍, അലവി. മരുമക്കള്‍: നാഷിദ, ഷഹ്ല, നബീല്‍. മഹ്ജര്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ക്ക് പോപ്പി ജിദ്ദ ഭാരവാഹികളും സാമൂഹ്യ പ്രവര്ത്തകന് മുഹമ്മദ്കുട്ടി പാണ്ടിക്കാടും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."