കൊറോണ: വുഹാനില്‍ അമേരിക്കന്‍ പൗരന് മരിച്ചു; ചൈനയില്‍ മരണം 723 ആയി
ബെയ്ജിങ്: ചൈനയില്‍ കൊറോണ ബാധിച്ച് യു.എസ് പൗരന് മരിച്ചു. ആദ്യമായാണ് ചൈനയില്‍ കൊറോണ മൂലം വിദേശി മരിക്കുന്നത്. ചൈനയിലെ ജിന്യിന്താന് ആശുപത്രിയില്‍ ഫെബ്രുവരി ആറിനാണ് അറുപതുകാരനായ യു.എസ് പൗരന് മരിച്ചത്.
ഇക്കാര്യം യു.എസ് എംബസി സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയേറ്റ് മരിച്ച അമേരിക്കന്‍ പൗരന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി എംബസി വക്താവ് അറിയിച്ചു.
അതേസമയം, വുഹാനില്‍ ഒരു ജപ്പാന് പൗരനും മരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കൊറോണ ബാധയെത്തുടര്‍ന്നാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കടുത്ത ന്യൂമോണിയ ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്.
ചൈനയില്‍ 17 വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
ചൈനയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആണ്. ലോകത്തിലൊന്നാകെ 725 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ാേ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."