ഇടതിലേക്ക് ചേക്കേറാന്‍ ചര്‍ച്ചകളെന്ന ആരോപണം നിഷേധിച്ച് ജോസ് കെ. മാണി
കോട്ടയം: ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായ ആരോപണം നിഷേധിച്ച് ജോസ് കെ. മാണി എം.പി. കേരള കോണ്‍ഗ്രസി (എം)ന് ഒരേ ഒരു നിലപാട് മാത്രമാണുള്ളതെന്നും അത് യു.ഡി.എഫിന് ഒപ്പമാണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
കെ.എം മാണി ഫൗണ്ടേഷന് അഞ്ചു കോടി അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് നന്ദിയുണ്ടന്നും ജോസ് കെ. മാണി വ്യക്തമാക്കി. ജേക്കബ് വിഭാഗം പി.ജെ ജോസഫ് പക്ഷവുമായി ലയിക്കുന്നതിനെ കുറിച്ച് അറിവില്ല. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്.
തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് പി.ജെ ജോസഫ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് കേരള കോണ്‍ഗ്രസുകളുടെ ലയന നീക്കം. കുട്ടനാട്ടില്‍ സ്ഥാനാര്‍ഥി ആരെന്നത് യു.ഡി.എഫ് തീരുമാനിക്കും. സാധാരണ ചര്‍ച്ച ചെയ്താണ് യു.ഡി.എഫ് തീരുമാനിക്കാറുള്ളതെന്നും ജോസ് കെ. മാണി പറഞ്ഞു.
ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിലേയ്ക്ക് ചേക്കേറാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനിടെയാണ് ബജറ്റില്‍ അഞ്ചു കോടി കെ.എം മാണി സ്മാരകത്തിന് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."