ബ്രൗണ്‍, സില്‍വര്‍ കാര്‍ഡുകള്‍ക്ക് ആവശ്യക്കാരേറെ; കോഴിക്കോട്ട് ട്രാവല്‍ കാര്‍ഡ് കിട്ടാനില്ല
കോഴിക്കോട്: പതിവ് യാത്രക്കാര്‍ക്കായി കെ.എസ്.ആര്.ടി.സി ഏര്‍പ്പെടുത്തിയ ട്രാവല്കാര്ഡിന് കോഴിക്കോടും ക്ഷാമം. ആവശ്യക്കാര്‍ ഏറെയുള്ള 1,000 രൂപയുടെ ബ്രൗണ്‍ കാര്‍ഡും 1,500 രൂപയുടെ സില്‍വര്‍ കാര്‍ഡും കിട്ടാനില്ല. ഇത് ജീവനക്കാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ജനുവരി 23 മുതലാണ് യാത്രക്കാരില്‍ നിന്ന് ട്രാവല്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. ദിനവും യാത്രചെയ്യുന്നവര്‍ക്കു സാമ്പത്തിക ലാഭമുണ്ടാകുന്നതിനാല് മികച്ച പ്രതികരണമായിരുന്നു യാത്രക്കാരുടെ ഭാഗത്തു നിന്നു ലഭിച്ചത്. ബ്രൗണ്‍ (1,000 രൂപ), സില്‍വര്‍(1,500രൂപ), ഗോള്‍ഡ് (3,000 രൂപ), പ്രീമിയം (5,000) എന്നീ കാര്‍ഡുകളാണ് വിതരണം ചെയ്തിരുന്നത്. കോഴിക്കോട് ഡിപ്പോക്ക് 50 വീതം ബ്രൗണ്‍, സില്‍വര്‍ കാര്‍ഡുകളാണ് അനുവദിച്ചിരുന്നത്. ഇവ മുഴുവനും വിതരണം ചെയ്ത് കഴിഞ്ഞെങ്കിലും ഇപ്പോഴും ആവശ്യക്കാരേറെയാണ്. കാര്‍ഡ് തീര്‍ന്നെന്നും ഇനി എത്തിയാല്‍ അറിയിക്കുമെന്നുമാണ് കാര്‍ഡ് ആവശ്യപ്പെട്ടു വരുന്നവരോട് അധികൃതരുടെ മറുപടി. ഗോള്‍ഡ്, പ്രീമിയം കാര്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. 18 ഗോള്‍ഡും ഒരു പ്രീമിയം കാര്‍ഡും മാത്രമാണ് ഇതുവരെ വിറ്റത്.
സ്ഥിരം യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ ട്രാവല്‍ കാര്‍ഡ് സംവിധാനം ജനുവരിയിലാണ് കെ.എസ്.ആര്.ടി.സി സംസ്ഥാനത്ത് ആരംഭിച്ചത്. കെ.എസ്.ആര്.ടി.സി.യുടെ പുത്തന്‍ ക്യാഷ്ലെസ് സംവിധാനമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."