HOME
DETAILS

നാട്ടില്‍ കാട്ടാനകളുടെ താണ്ഡവം: വനംവകുപ്പിനും സര്‍ക്കാറിനും നിസംഗത

  
backup
June 14 2016 | 03:06 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4

 

ഗൂഡല്ലൂര്‍ : ഗൂഡല്ലൂര്‍ പന്തല്ലൂര്‍ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ താണ്ഡവമാടുമ്പോള്‍ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിസംഗതയിലാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസത്തിന്റെ തലേന്നും മറ്റും ആനശല്യമുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷാസംവിധാനത്തില്‍ നിന്ന് കാട്ടാന ഭീഷണി സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള ആശങ്ക നാട്ടുകാര്‍ക്ക് ബോധ്യമായിട്ടുള്ളതാണ്. അയ്യന്‍കൊല്ലി, തട്ടാംപാറ, കൊളപ്പള്ളി, ചേരമ്പാടി, കോരഞ്ചാല്‍, ചേപ്പോട്, ചെവിയോട്, ഗൂഡല്ലൂര്‍, നെല്ലാക്കോട്ട, ബിദര്‍ക്കാട്, ദേവാല തുടങ്ങിയസ്ഥലങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ രാത്രിയില്‍ എന്നും കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളുടെ ജീവനും കൃഷിക്കും ഭീഷണിയായി മാറിയിട്ടുണ്ട്. കൂട്ടമായും ഒറ്റതിരിഞ്ഞുമെത്തുന്ന വന്യ മൃഗങ്ങളുടെ ശല്യംകാരണം പൊറുതിമുട്ടിയ ജനം കാട്ടാനകളെ തീറ്റയും വെള്ളവും ഒരുക്കി റിസര്‍വ്വ് വനത്തില്‍ സംരക്ഷിക്കണമെന്നഅവശ്യം ഉന്നയിച്ചെങ്കിലും തുടര്‍ നടപടികളോ അനുകൂലമായ ഒരു പ്രസ്താവനപോലും ഭരണപ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉയര്‍ന്നുകേള്‍ക്കാത്തതില്‍ ഗൂഡല്ലൂര്‍ നിവാസികള്‍ നിരാശയിലാണ്. കഴിഞ്ഞ ഞയാറാഴ്ച രാത്രി ഒന്നരയോടെ ചേരമ്പാടി പഞ്ചായത്ത് യൂണിയന്‍ സ്‌കൂളിന്റെ പ്രധാന ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന കൊമ്പന്‍ തൊട്ടടുത്ത കാളിക്ഷേത്രത്തിന്റെ മുറ്റത്തെത്തി തെങ്ങ് നശിപ്പിച്ചു. ചന്ദ്രത്തില്‍ ദിലീപിന്റെ വീട്ടുവളപ്പിലെ തെങ്ങും വാഴയും നശിപ്പിച്ച് തൊട്ടടുത്തുള്ള കബീറിന്റെ വീട്ടു മുറ്റത്തേക്ക് കടന്ന കൊമ്പന്‍ വീട്ടുകാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഇതോടെ പള്ളിക്കുന്ന് നിവാസികള്‍ ഉണര്‍ന്ന് പടക്കം പൊട്ടിക്കുകയും ഒച്ചവെക്കാനും തുടങ്ങിയതോടെ ഒറ്റയാന്‍ തൊട്ടടുത്തുള്ള മൃഗാശുപത്രിയും വനം വകുപ്പ് ജീവനക്കരുടെ താമസസ്ഥലവും കടന്ന് ബാലവാടി വളവ് വഴി കാടിനോട് ചേര്‍ന്ന ഭാഗത്തേക്ക് നീങ്ങി. ശനിയാഴ്ച സദാനന്ദന്റെ വീട്ടു പറമ്പില്‍ എത്തിയ ഇതേ കൊമ്പനാന നിരവധി കവുങ്ങുകളും ചെടികളും നശിപ്പിച്ചു. വര്‍ഷങ്ങളുടെ പ്രായമുള്ള പന തള്ളിയിട്ട് പാതിയോളം ഭക്ഷിച്ച് വെളുപ്പിനാണ് സ്ഥലം വിട്ടത്. കാട്ടാന ശല്യം കാരണം സന്ധ്യ മയങ്ങിയാല്‍ ചേരമ്പാടിലും പരിസരപ്രദേശത്തെ അങ്ങാടികളിലും കച്ചവടക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി വീട്ടിലെത്താനുള്ള ബദ്ധപ്പാടിലാണിപ്പോള്‍. പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്തന്നറിയാതെ ജില്ലാഭരണകൂടവും വനം വകുപ്പും ഇരുട്ടില്‍ തപ്പുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  5 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  5 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  5 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago