സി.ബി.ഐ പുനരന്വേഷണം ത്വരിതപ്പെടുത്തണം: ഹമീദലി ശിഹാബ് തങ്ങള്‍
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടുന്നതിന് വേണ്ടി സി.ബി.ഐ നടത്തുന്ന പുനരന്വേഷണം ത്വരിതപ്പെടുത്തണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി കാസര്‍കോട് വച്ച് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 45 ാം ദിവസമായ ഇന്നലെ സമര പന്തലില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടന്ന ദിവസം മുതല്‍ കുപ്രചരണം നടത്തി അന്വേഷണം വഴിതിരിച്ചു വിടാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതാണ് ആറു വര്‍ഷം പിന്നിട്ടിട്ടും കേസന്വേഷണം വഴിമുട്ടി നില്‍ക്കാന്‍ കാരണം. സി.ബി.ഐയുടെ പ്രഥമ റിപ്പോര്‍ട്ട് സംശയാസ്പദവും ബാഹ്യ ഇടപെടലിന് വിധേയമായാതായും മനസിലാക്കാം. ആയതിനാല്‍ കേസിലെ പുനരന്വേഷണം കുറ്റമറ്റതാക്കി ഘാതകരെ പിടികൂടണം. ഇതിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് ഏതറ്റം വരെയും പോകാന്‍ തയാറാണെന്ന് തങ്ങള്‍ പറഞ്ഞു.
ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, പി.എം റഫീഖ് അഹ്മദ്, അബ്ദുല്ല ദാരിമി കൊട്ടില, സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ലത്വീഫ് മാസ്റ്റര്‍ പന്നിയൂര്‍, ആര്‍.എം സുബലു സലാം, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, അബൂബകര്‍ സലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ബശീര്‍ ദാരിമി, സുഹൈര്‍ അസ്ഹരി, ഹമീദ് ഹാജി, കെ.എം സൈനുദ്ദീന്‍ ഹാജി, സ്വാലിഹ് മുസ്‌ലിയാര്‍, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, സലാം ഫൈസി, ഹമീദ് കേളോട്ട്, മഹ്മൂദ് ദേളി, യൂനുസ് ഫൈസി,യൂനുസ് ഹസനി, ശരീഫ് നിസാമി, ഇസ്മായില്‍ മച്ചംപാടി, മുഹമ്മദലി നീലേശ്വരം, സയ്യദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ഫൈസി, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, ഇബ്രാഹിം മാവ്വല്‍, അഹ്മദ് ശാഫി ദേളി, അബ്ദുല്‍ ഖാദര്‍ സഅദി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."